കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈരളി ടിവിക്ക് 14 വയസ്സ്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം:ഒരു ജനതയുടെ ആത്മാവിഷ്‌കാരം എന്ന പേരില്‍ തുടക്കമിട്ട കൈരളി ചാനല്‍ വാര്‍ത്താ മാധ്യമ രമഗത്ത് 14 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു. 2000 ആഗസ്റ്റ് 17 ന് ചിങ്ങം 1 നാണ് കൈരളി ചാനല്‍ സംപ്രേഷണം തുടങ്ങിയത്.

യാദൃശ്ചികമെങ്കിലും 14-ാം വര്‍ഷത്തില്‍ ഇംഗീഷ് കലണ്ടര്‍ പ്രകാരവും മലയാളം കലണ്ടര്‍ പ്രകാരവും ഒരു ദിവസം തന്നെ വാര്‍ഷികം ആഘോഷിക്കാന്‍ കൈരളി ചാനലിന് കഴിഞ്ഞിരിക്കുന്നു.

സിപിഎമ്മിന്റെ നേതൃത്വത്തില്‍(കൈരളി ചാനലും സിപിഎമ്മും പരസ്യമായി സമ്മതിക്കുന്നില്ലെങ്കില്‍ കൂടി) ഒരു വേറിട്ട ദൃശ്യ സംസ്‌കാരത്തിന് തുടക്കം കുറിക്കാനായിരുന്നു ശ്രമം. മലയാളം ചാനല്‍ എന്ന് ആദ്യം പേരിട്ടെങ്കിലും കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതിനാല്‍ കൈരളി ടിവി എന്ന പേരിലാണ് സംപ്രേഷണം തുടങ്ങിയത്. ഇപ്പോള്‍ ഒരു മുഴുവന്‍ സമയം വാര്‍ത്താ ചാലനും വിനോദ ചാനലും കൈരളിക്ക് സ്വന്തമായുണ്ട്. കൈരളിയുടെ കഥയിങ്ങനെ

ഒരു ജനതയുടെ ആത്മാവിഷ്‌കാരം

ഒരു ജനതയുടെ ആത്മാവിഷ്‌കാരം

ദൃശ്യമാധ്യങ്ങളിലൂടെ സിപിഎമ്മും ഇടതുപക്ഷവും കടന്നാക്രമിക്കപ്പെട്ടുകൊണ്ടിരുന്ന കാലത്താണ് തങ്ങള്‍ക്ക് പറയാനുള്ളത് പൊതുജനത്തോട് പറയാന്‍ ഒരു ചാനല്‍ എന്ന ആശയം ഉയിര്‍കൊണ്ടത്. അത് കൈരളി ചാനല്‍ ആയി.

മലയാളം ചാനല്‍

മലയാളം ചാനല്‍

മലയാളം ചാനല്‍ എന്നായിരുന്നു ആദ്യം നിശ്ചയിച്ച പേര്. എന്നാല്‍ അനുമതി ലഭിക്കാത്തതിനാല്‍ കൈരളി എന്നാക്കി മാറ്റി. പക്ഷേ മലാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് എന്നപേരിലാണ് ചാനല്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മമ്മൂട്ടി ചെയര്‍മാന്‍

മമ്മൂട്ടി ചെയര്‍മാന്‍

ചാനലിന്റെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മെഗാസ്റ്റാര്‍ മമ്മൂട്ടിയെത്തിയതോടെ താരമൂല്യവും കൂടി.

പീപ്പിള്‍ ടിവി

പീപ്പിള്‍ ടിവി

വാര്‍ത്തയും വിനോദവും ചേര്‍ന്ന കൈരളി ചാനലില്‍ നിന്ന് വാര്‍ത്തകള്‍ക്ക് മാത്രമായി ഒരു ചാനല്‍. അതായിരുന്നു പീപ്പിള്‍ ടിവി.

കൈരളി വി

കൈരളി വി

വാര്‍ത്ത മാത്രം പോരല്ലോ... വിനോദവും വേണ്ടെ. അങ്ങനെ കൈരളിയുടെ ചിറകില്‍ ഒരു പുതിയ മുഴുവന്‍ സമയ വിനോദ ചാനല്‍ കൂടി വന്നു. കൈരളി വി.

ജോണ്‍ ബ്രിട്ടാസ്

ജോണ്‍ ബ്രിട്ടാസ്

കൈരളി ടിവി എന്ന് പറഞ്ഞാല്‍ പെട്ടെന്ന് മനസ്സിലേക്ക് ഓടിയെത്തുക ജോണ്‍ ബ്രിട്ടാസ് എന്ന പേരാണ്. കൈരളിയുടെ എംഡി സ്ഥാനത്ത് നിന്ന് ഒരിക്കല്‍ ഏഷ്യാനെറ്റിലെക്ക് പോയ ബ്രിട്ടാസ് ഇപ്പോള്‍ വീണ്ടും തിരിച്ചെത്തിയിരിക്കുന്നു.

English summary
Kairali TV celebrates 14 th Anniversary.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X