കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടുക്കിയിലും വയനാട്ടിലും ഹര്‍ത്താല്‍

Google Oneindia Malayalam News

തിരുവനന്തപുരം: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരേ ഇടുക്കി വയനാട് ജില്ലകളില്‍ എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. മലയോര മേഖലകള്‍ കേന്ദ്രീകരിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

കോട്ടയത്തെ അഞ്ചു പഞ്ചായത്തുകള്‍, മലപ്പുറത്തെ മൂന്ന് നിയോജകമണ്ഡലങ്ങള്‍, കണ്ണൂരിലെ ആറളം പ്രദേശം, പത്തനംതിട്ടയിലെ റാന്നി, കോന്നി താലൂക്കുകള്‍ എന്നിവിടങ്ങളിലും രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെ ഹര്‍ത്താലായിരിക്കും.

Harthal

മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, വണ്ടൂര്‍, ഏറനാണ് നിയോജകമണ്ഡലങ്ങളിലാണ് സമരം. കോട്ടയത്ത് കൂട്ടിക്കല്‍, മേലുകാവ്, തിക്കോയി, പൂഞ്ഞാര്‍, തെക്കേക്കര പ്രദേശങ്ങളാണ് സമരത്തിലുള്ളത്. കണ്ണൂര്‍ ജില്ലയിലെ ഹര്‍ത്താലില്‍ നിന്നും വാഹനങ്ങളെ പരിപൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്.

കലക്ടറേറ്റിനു മുന്നില്‍ സമരം നടത്തുന്ന പ്രീ പ്രൈമറി അധ്യാപികമാരോടുള്ള അനുഭാവപ്രകടനം കൂടിയാണ് ശനിയാഴ്ചത്തെ ഹര്‍ത്താലെന്ന് വയനാട് എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെവി മോഹനനന്‍ അറിയിച്ചു. ഇടുക്കിയില്‍ ശനിയാഴ്ച നടക്കേണ്ട എല്‍ഡി ക്ലാര്‍ക്ക് പരീക്ഷയില്‍ യാതൊരു മാറ്റവുമില്ലെന്ന് പിഎസ്സി അറിയിച്ചുണ്ട്.

കെഎസ്ആര്‍ടിസി ബസ് ജീവനക്കാര്‍ സമരത്തിലായതിനാല്‍ ഹര്‍ത്താല്‍ നടക്കുന്ന പ്രദേശങ്ങളെല്ലാം പരിപൂര്‍ണമായും സ്തംഭിക്കും. സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

English summary
LDF has called for hartal in Wayanad and Idukki, demanding the cancellation of Kasturirangan report. It will be a 6am to 6pm protest.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X