കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒ രാജഗോപാലിന് പോലീസ് സുരക്ഷ

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവും ആയ ഒ രാജഗോപാലിന് പോലീസ് സുരക്ഷ നല്‍കാന്‍ നിര്‍ദ്ദേശം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

മുന്‍ കേന്ദ്ര മന്ത്രിയാണ് എന്നത് മാത്രമാണ് ഒ രാജഗോപാലിന്റെ പ്രത്യേകത. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന രാജഗോപാല്‍ ശശി തരൂരുമായി ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് പരാജയപ്പെട്ടത്.

O Rajagopol

രാജഗോപാലിന് നേരത്തേ പോലീസ് സംരക്ഷണം നല്‍കിയിരുന്നതാണ്. എന്നാല്‍ അദ്ദേഹത്തിന് സുരക്ഷാ ഭീഷണികള്‍ ഒന്നും തന്നെ ഇല്ലെന്ന് ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് മൂന്ന് മാസം മുമ്പാണ് പോലീസ് സുരക്ഷ പിന്‍വലിച്ചുകൊണ്ട് ഉത്തരവിട്ടത്.

ആ ഉത്തരവ് റദ്ദാക്കുകയാണ് ഇപ്പോള്‍ രമേശ് ചെന്നിത്തല ചെയ്തിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണത്രെ വീണ്ടും പോലീസ് സംരക്ഷണം നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളത്.

കണ്ണൂരില്‍ നിന്നുള്ള ബിജെപി നേതാവ് സികെ പത്മനാഭനും മോന്‍സ് ജോസഫ് എംഎല്‍എക്കും ഉള്ള പോലീസ് സംരക്ഷണം പിന്‍വലിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അത് വേണ്ടെന്ന് വച്ചു. സിപിഎമ്മില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്ന ആളാണ് സികെ പത്മനാഭന്‍.

English summary
Kerala Government decided to reinstate police security for O Rajgopal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X