കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എക്‌സ്പി കളമൊഴിഞ്ഞു, നിയമസഭയില്‍ ഇനി സ്വതന്ത്ര സോഫ്റ്റ് വെയര്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: കേരള നിയമസഭയുടെ പ്രവര്‍ത്തനങ്ങള്‍ ഇനി സ്വതന്ത്രമാകുന്നു.... അപ്പോള്‍ ഇത്രയും കാലം നിയമസഭ സ്വതന്ത്രമായല്ലേ പ്രവര്‍ത്തിച്ചത് എന്നാലോചിച്ച് വിഷമിക്കേണ്ടതില്ല. സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ കാര്യമാണ് പറഞ്ഞത്.

നിയമസഭയിലെ ജോലികള്‍ ഇനി മുതല്‍ സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപയോഗിച്ചായിരിക്കും നിര്‍വ്വഹിക്കുക. സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ കഴിഞ്ഞ ദിവസം ഇക്കാര്യം വ്യക്തമാക്കിക്കഴിഞ്ഞു. 'ജൂലായ് 15 മുതല്‍ നിയമസഭ സ്വതന്ത്രമായി' എന്ന് ചുരുക്കം.

Kerala Niyamasabha

വിന്‍ഡോസ് എക്‌സ്പി എന്ന ഓപ്പറേറ്റിങ് സിസ്റ്റം മൈക്രോസഫ്റ്റ് പിന്‍വലിച്ചു. അതാണ് ഇപ്പോഴത്തെ മാറ്റത്തിന് കാരണം. സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളെല്ലാം തന്നെ ഇപ്പോള്‍ സ്വതന്ത്ര സോഫ്റ്റ് വെയറിലേക്ക് മാറിക്കൊണ്ടിരിക്കുയാണ്.

ലിബെര്‍ഓഫീസ് ആണ് നിയമസഭയിലെ ഡോക്യുമെന്റേഷന്‍ ജോലികള്‍ക്കായി ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ് വെയറിന്റേയും(ഇക്‌ഫോസ്) സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റേയും സഹകരണത്തോടെ സിക്‌സ് വെയര്‍ ടെക്‌നോളജീസാണ് സ്വതന്ത്ര സോഫ്റ്റ് വെയര്‍ സംവിധാനം ഏര്‍പ്പാടാക്കിയത്. ഇക്‌ഫോസ് സോഫ്റ്റ് വെയര്‍മാറ്റത്തിനുള്ള കൈപ്പുസ്തകവും തയ്യാറാക്കി നല്‍കിയിട്ടുണ്ട്.

വിന്‍ഡോസിന്റെ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുമ്പോഴുണ്ടാകുന്ന ഭാരിച്ച പണച്ചലവ് ഇനി ഉണ്ടാകില്ല. വൈറസ് പ്രശ്‌നങ്ങളും സ്വതന്ത്ര സോഫ്റ്റ് വെയറിനെ ബാധിക്കില്ല. രാജ്യത്താദ്യമായി സ്വതന്ത്ര സോഫ്റ്റ് വെയറുകളെ പ്രോത്സാഹിപ്പിക്കുന്ന നടപടികളെടുത്ത സംസ്ഥാനമാണ് കേരളം

English summary
Kerala Legislature moves to open source software.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X