കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന്‍ലാല്‍ അപകടത്തില്‍പ്പെടാതിരിക്കാനാണ് പ്രതിഷേധിച്ചത്: സാമ്രാജ്

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം: മജീഷ്യന്‍ സാമ്രാജിന് 'മാജിക്കിന്റെ ഓസ്‌കാര്‍' എന്നറിയപ്പെടുന്ന രാജ്യാന്തര മെര്‍ലിന്‍ പുരസ്‌കാരം. പേടിപ്പെടുത്തുന്ന ഹൊറര്‍ മാജിക് വിഭാഗത്തില്‍ ആദ്യമായാണ് ഇന്ത്യയില്‍ ഒരു മജീഷ്യന് പുരസ്‌കാരം ലഭിക്കുന്നത്. സ്വപ്രയത്‌നം കൊണ്ട് നേടിയതാണിതെന്ന് പുരസ്‌കാരം വാങ്ങിയത്തിയതിന് ശേഷ മീറ്റ് ദ പ്രസില്‍ പങ്കെടുക്കവെ അദ്ദേഹം പറഞ്ഞു.

മറ്റു മജീഷ്യന്‍ന്മാരില്‍ നിന്നെല്ലാം വ്യത്യസ്തനാകാന്‍ വേണ്ടിയാണ് താന്‍ ഹൊറര്‍ മാജിക് തിരഞ്ഞെടുത്തതെന്ന് സാമ്രാജ് പറഞ്ഞു. തനതു ജീവിതത്തിലെ അംഗീകാരമാണ് ഈ പുരസ്‌കാരം. ഇന്ത്യയിലെ തെരുവ് മാന്ത്രികര്‍ക്ക് ഇത് സമര്‍പ്പിക്കുന്നുവെന്നും അവരുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുെമന്നും അദ്ദേഹം പറഞ്ഞു.

magician-samraj

മോഹന്‍ലാലിനെ പോലൊരു നടന്‍ ഫയര്‍ എസ്‌കേപ്പ് നടത്തി അപകടത്തില്‍പ്പെടാതിരിക്കാനാണ് താന്‍ പ്രതിഷേധിച്ചതെന്നും സാമ്രാജ് വ്യക്തമാക്കി. മോഹന്‍ലാല്‍ സര്‍ക്കസ്സുകാരനോ മാജിക്കുകാരനോ അല്ല. നല്ലൊരു നടനാണ്. ചുരുക്കം ദിവസങ്ങളിലെ പരിശീലനം കൊണ്ട് ചെയ്യാന്‍ കഴിയുന്നതല്ല മാജിക്. ഫയര്‍ എസ്‌കേപ്പ് ചെയ്യാന്‍ ശ്രമിച്ച് അപകടത്തില്‍പ്പെട്ട ഒരുപാട് പേരെ തനിക്കറിയാം. അവരുടെ അനുഭവം ലാലിന് വരാതിരിക്കാന്‍ വേണ്ടിയാണ് താന്‍ പ്രതിഷേധിച്ചത്- സാമ്രാജ് പറഞ്ഞു.

ലോകത്തിലെ വിവിധരാജ്യങ്ങളില്‍നിന്നെത്തിയ അറൂന്നൂറില്‍പരം മാന്ത്രികന്മാരുടെയും പ്രമുഖരുടെയും സാന്നിധ്യത്തിലാണ് സാമ്രാജ് മജീഷ്യന്‍ ടോണി ഹസ്‌നിയില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയത്. നറുക്കെടുപ്പ് മാജിക്കിലൂടെ മെര്‍ലിന്‍ അവാര്‍ഡിന്റെ ട്രോഫി. മൂന്ന് പെട്ടികളിലൊന്നില്‍ അവാര്‍ഡ് ശില്‍പം ഒളിപ്പിച്ചതു മൂന്നപേര്‍ നറുക്കെടുത്തപ്പോള്‍ ഒടുവില്‍ സാമ്രാജിന് തന്നെ അത് ലഭിച്ചു.

English summary
Kerala—based magician, Samraj, was awarded the prestigious ‘Merlin Award’, popularly known as the ‘Oscar of Magic’, at a function in Hyderabad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X