കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം: ദേശീയ പുരസ്‌കാരത്തിന് പിന്നാലെ സംസ്ഥാന സര്‍ക്കാറിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ദേശീയതലത്തില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട സുരാജ് വെഞ്ഞാറമൂടിന് മികച്ച ഹാസ്യ താരത്തിനുള്ള പുരസ്‌കാരമാണ് ലഭിച്ചത്.

മികച്ച നടനായി ഫഹദ് ഫാസിലിനെയും ലാലിനെയും തിരഞ്ഞെടുത്തു. ആന്‍ അഗസ്ത്യനാണ് മികച്ച നടി. നവാഗതനായ സുദേവന്‍ സംവിധാനം ചെയ്ത സിആര്‍ നമ്പര്‍ 86 എന്ന ചിത്രമാണ് സംസ്ഥാന സര്‍ക്കാറിന്റെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്.

ദേശീയ പുരസ്‌കാരം ലഭിച്ച പേരറിയാത്തവര്‍ എന്ന ചിത്രത്തിന് സംസ്ഥാന സര്‍ക്കാറിന്റെ ഒരു പുരസ്‌കാരവും ലഭിച്ചില്ല. അവസാന നിമിഷമാണ് ലാലിന്റെ പേര് പട്ടികയില്‍ ചേര്‍ത്തത്. മികച്ച രണ്ടാമത്തെ നടിയായി ലെനയെയും നടനായി അശോക് കുമാറിനെയും തിരഞ്ഞെടുത്തു. മറ്റ് പുരസ്‌കാരങ്ങള്‍ നോക്കാം

മികച്ച നടന്‍

മികച്ച നടന്‍

ആര്‍ട്ടിസ്റ്റ്, നോര്‍ത്ത് 24 കാതം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ഫഹദ് ഫാസിലിനും അയാള്‍ സക്കറിയയുടെ ഗര്‍ഭിണികള്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ലാലിനും മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു.

മികച്ച നടി

മികച്ച നടി

ആര്‍ട്ടിസ്റ്റ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ആന്‍ അഗസ്ത്യന് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത്

മികച്ച ചിത്രം

മികച്ച ചിത്രം

നവാഗതനായ സുദേവന്‍ സംവിധാനം ചെയ്ത സിആര്‍ നമ്പര്‍ 89 ആണ് മികച്ച ചിത്രം. നാലു ഹ്രസ്വ ചിത്രങ്ങള്‍ സംവിധാനം ചെയ്ത സുദേവന്റെ കന്നിചിത്രമാണ് സി ആര്‍ നമ്പര്‍ 89

മികച്ച സംവിധായകന്‍

മികച്ച സംവിധായകന്‍

ആര്‍ട്ടിസ്റ്റ് എന്ന ചിത്രം ഒരുക്കിയ ചെയ്ത ശ്യാമപ്രസാദാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയത്.

ജനപ്രിയ ചിത്രം

ജനപ്രിയ ചിത്രം

ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യമാണ് മികച്ച ജനപ്രിയ ചിത്രം

മികച്ച രണ്ടാമത്തെ നടി

മികച്ച രണ്ടാമത്തെ നടി

അയാള്‍, കന്യക ടാക്കീസ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസാകരം ലെനയ്ക്ക് ലഭിച്ചു

ഹാസ്യതാരം

ഹാസ്യതാരം

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച സുരാജിന് സംസ്ഥാന സര്‍ക്കാറിന്റെ മികച്ച ഹാസ്യതാരത്തിനുള്ള പുരസ്‌കാരം ലഭിച്ചു. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയും എന്നീ ചിത്രങ്ങളാണ് പരിഗണിച്ചത്

മികച്ച ഗായിക

മികച്ച ഗായിക

കഴിഞ്ഞ വര്‍ഷം സെല്ലുലോയ്ഡ് എന്ന ചിത്രത്തിന് മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം ലഭിച്ച വൈക്കം വിജയലക്ഷ്മിയ്ക്ക് തന്നെയാണ് ഇത്തവണയും പുരസ്‌കാരം. നടനിലെ പാട്ടാണ് പരിഗണിച്ചത്

മികച്ച ബാലതാരം

മികച്ച ബാലതാരം

ഫിലിപ്‌സ് ആന്റ് ദി മങ്കി പെന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് സനൂപ് സന്തോഷനാണ് മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം ലഭിച്ചത്

സനുഷയ്ക്ക്

സനുഷയ്ക്ക്

സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് സനുഷയ്ക്ക് പ്രത്യേത ജൂറി പരമാര്‍ശം ലഭിച്ചു

English summary
Kerala State Film Award announces Lal and Fahad Fazil win best actor award and Ann Augustine win best actress award
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X