കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴകത്തേക്ക് കെഎസ്ആര്‍ടിസി ഇല്ല....

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ജയലളിതയെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലിലടച്ചിതെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഉടലെടുത്ത സംഘര്‍ഷാവസ്ഥ പരിഹരിക്കപ്പെട്ടില്ല. ഇതോടെ കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്കുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചു.

കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്കുള്ള സ്വകാര്യ എയര്‍ ബസ്സുകളും കഴിഞ്ഞ ദിവസം രാത്രി സര്‍വ്വീസ് നടത്തിയില്ല. റോഡുകള്‍ കയ്യേറി എഐഎഡിഎംകെ പ്രവര്‍ത്തകര്‍ നടത്തിയ അക്രമ സംഭവങ്ങളെ ഭയന്നായിരുന്നു ഇത്.

KSRTC

അന്തര്‍ സംസ്ഥാന സര്‍വ്വീസ് നടത്തുന്ന എല്ലാ ഡിപ്പോകളിലേക്കും തമിഴ്‌നാട്ടിലേക്ക് സര്‍വ്വീസ് നടത്തേണ്ടെന്ന നിര്‍ദ്ദം നല്‍കിയിട്ടുണ്ട്. സ്ഥിതിഗതികള്‍ ശാന്തമായതിന് ശേഷം മാത്രമേ സര്‍വ്വീസുകള്‍ പുസ്ഥാപിക്കൂ. തമിഴ്‌നാട്ടിലുള്ള ബസ്സുകള്‍ തിരികെ എത്തിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ നിന്നുള്ള ഇന്റര്‍ സ്റ്റേറ്റ് ബസ്സുകള്‍ കഴിഞ്ഞ ദിവസം നിര്‍ത്തി വച്ചിരുന്നെങ്കിലും ഞായറാഴ്ച രാവിലെയോടെ പുന:സ്ഥാപിച്ചതായാണ് വിവരം. തിരുവനന്തപുരത്ത് നിന്ന് തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ്സുകള്‍ സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന വിശ്വാസത്തിലാണ് ഇതെന്ന് അധികൃതര്‍ അറിയിച്ചു.

ജയലളിതക്ക് ജയില്‍ ശിക്ഷ വിധിച്ചതോടെ തമിഴകം യഥാര്‍ത്ഥത്തില്‍ കത്തുകയായിരുന്നു. റോഡ് ഗതാഗതം മാത്രമല്ല, പല തീവണ്ടികളും അക്രമാസക്തരായ ജയലളിത ആരാധകര്‍ തടഞ്ഞിട്ടു. ഇതോടെ പല തീവണ്ടികളും പലയിടത്തും പിടിച്ചിട്ടു.

English summary
Kerala stopped interstate bus service to Tamil Nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X