കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണി എല്‍ഡിഎഫിലേക്ക്...?

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: യുഡിഎഫില്‍ നിന്നുള്ള അവഗണന തുടര്‍ന്നാല്‍ എല്‍ഡിഎഫിലേക്ക് പോകുമെന്ന് കെഎം മാണിയുടെ ശക്തമായ സൂചന. കോണ്‍ഗ്രസിന്റെ ദയക്കായി കാത്തിരിക്കേണ്ട ആവശ്യം കേരള കോണ്‍ഗ്രസിനില്ലെന്ന് കെഎം മാണി വ്യ.ക്തമാക്കി.

സമാന ചിന്താഗതിക്കാരുമായി യോജിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് കെഎം മാണി വ്യക്തമാക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പുതിയ സഖ്യങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

KM Mani

എല്‍ഡിഎഫില്‍ നിന്ന് അനുകൂല നിലപാടുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ടിഎം തോമസ് ഐസക്കും രംഗത്തെത്തിയിട്ടുണ്ട്. നിലപാട് വ്യക്തമാക്കിയാല്‍ ചര്‍ച്ചകള്‍ തുടങ്ങാം എന്നാണ് ഐസക് പറയുന്നത്.

മദ്യ നിരോധനം സംബന്ധിച്ച് യുഡഎഫിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് ഇപ്പോള്‍ മറനീക്കി പുറത്ത് വരുന്നതെന്ന് കരുതേണ്ടി വരും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ അതിന്റെ ഉത്തരവാദിത്തം ധനകാര്യമന്ത്രിയായ കെഎം മാണിയുടെ തലയിലാണ് കെട്ടിവക്കപ്പെടുന്നത്. നിര്‍ണായക ഘട്ടത്തില്‍ കോണ്‍ഗ്രസ് കുറ്റം മുഴുവന്‍ ധനകാര്യ വകുപ്പിന് മേല്‍ കെട്ടിവക്കുമെന്ന ഭയം കെഎം മാണിക്കും ഉണ്ട്.

കോണ്‍ഗ്രസ് ആവശ്യമായ പരിഗണന നല്‍കുന്നില്ലെന്നാണ് മാണിയുടെ ആക്ഷേപം. നേരത്തെ തന്നെ പാര്‍ട്ടിയുടെ വിവധ നേതാക്കള്‍ ഈ ആരോപണം ഉന്നയിച്ചിരുന്നതാണ്. എല്‍ഡിഎഫുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ലെങ്കിലും അത് അസാധ്യമാണെന്ന് കരുതാനാകില്ലെന്ന് കേരള കോണ്‍ഗ്രസ് എം നേതാക്കള്‍ പ്രതികരിച്ചു.

English summary
KM Mani's strong reaction against Congress' negelect, opens possibilities of new alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X