കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞാലിക്കുട്ടിയേയും ഗണേഷിനേയും കുടുക്കാന്‍ പോലീസ്?

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: കേരള രാഷ്ട്രീയത്തിലെ പ്രമുഖരെ കുടുക്കാന്‍ പോലീസിനുള്ളില്‍ നിന്നുതന്നെ ശ്രമം നടക്കുന്നുണ്ടോ... ഭരണ പക്ഷത്തെ പ്രമുഖരെ കുടുക്കാന്‍ പോലീസിന് മേല്‍ ആരായിരിക്കും സമ്മര്‍ദ്ദം ചെലുത്തുന്നുത്...?

കൊച്ചയിലെ ബ്ലാക്ക് മെയിലിങ് കേസിലെ പ്രതികളായ റുക്‌സാനയും ബിന്ധ്യയും ഉന്നയിക്കുന്ന ആരോപണങ്ങള്‍ കേട്ടാല്‍ ഇത്തരം സംശയങ്ങളാണ് ആര്‍ക്കായാലും ഉണ്ടാവുക. കുഞ്ഞാലിക്കുട്ടി അടക്കമുള്ള പ്രമുഖരുടെ പേര് പറയാന്‍ പോലീസ് തങ്ങളെ നിര്‍ബന്ധിച്ചു എന്നാണ് ഇവര്‍ ഉന്നയിക്കുന്ന ആരോപണം.

Kunjalikkutty and Ganesh

വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി, മുന്‍ കേന്ദ്ര മന്ത്രി കെവി തോമസ്, മുന്‍ മന്ത്രി ഗണേഷ് കുമാര്‍, എപി അബ്ദുള്ളക്കുട്ടി എംഎല്‍എ തുടങ്ങി നിരവിധി നേതാക്കളുടെ പേര് പറയാന്‍ പോലീസ് നിര്‍ബന്ധിച്ചു എന്നാണ് ബിന്ധ്യയുടേയും റുക്‌സാനയുടേയും വെളിപ്പെടുത്തല്‍. പല നേതാക്കളുടേയും ഫോട്ടോകള്‍ കാണിച്ച് ഇവരെ അറിയുമോ എന്ന് പോലീസ് ചോദിച്ചു. ഇക്കാര്യം സമ്മതിപ്പിക്കാന്‍ വേണ്ടി തങ്ങളെ കടുത്ത മര്‍ദ്ദനത്തിന് വിധേയരാക്കി എന്നും ഇവര്‍ ആരോപിക്കുന്നു.

പ്രമുഖരെ വലയില്‍ കുടുക്കി ഒളിക്യാമറ വച്ച് ബ്ലൂ ഫിലിം നിര്‍മിച്ച് അവരെ ഭീഷണിപ്പെടുത്തി എന്നാണ് ആരോപണം. അങ്ങനെയെങ്കില്‍ ആ വീഡിയോ ദൃശ്യങ്ങള്‍ എവിടെയന്നാണ് ബിന്ധ്യയും റുക്‌സാനയും ചോദിക്കുന്നത്. പോലീസ് ഉന്നയിക്കുന്ന എല്ലാ കാര്യങ്ങളും ഇവര്‍ നിഷേധിക്കുന്നു. തങ്ങളെ മനപ്പൂര്‍വ്വം കുടുക്കുകയായിരുന്നു എന്നാണ് ഇവരുടെ ആരോപണം.

തിരുവനന്തപുരത്ത് വച്ച് അറസ്റ്റിലായ ജയചന്ദ്രനേയും ആരോ മനപ്പൂര്‍വ്വം കേസില്‍ കുടുക്കുകയായിരുന്നുവെന്നു ഇവര്‍ ആരോപിക്കുന്നു. വലത്പക്ഷത്തേയും ഇടതുപക്ഷത്തേയും പ്രമുപഖരുമായി അടുത്ത ബന്ധമുള്ള ആളാണ് ജയചന്ദ്രന്‍ എന്നും ഇവര്‍ പറയുന്നു. മാതൃഭൂമി ന്യൂസിനോടാണ് ഇവര്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

English summary
Kochi Blackmailing case: Accused alleges Police pressure to trap Kunjalikkutty and Ganesh Kumar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X