കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയില്‍ 102 പേര്‍ക്ക് എയ്ഡ്‌സ്

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: മയക്കുമരുന്നുപയോഗത്തിലൂടെ കൊച്ചി എയ്ഡ്‌സിന്റെ പിടിയിലേക്ക്. കൊച്ചിയില്‍ മാത്രം 102 പേര്‍ക്ക് എയ്ഡ്‌സ് ബാധിച്ചതായി റിപ്പോര്‍ട്ട്. എഷ്യാനെറ്റ് ന്യൂസ് ആണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയാണ് 102 പേര്‍ക്ക് പേര്‍ക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചത്. മയക്കുമരുന്നുകളുടെ ഉപയോഗത്തിലൂടെ മാത്രം എയ്ഡ്‌സ് ബാധിച്ചവരുടെ കണക്കാണിത്. സിറിഞ്ച് ഉപയോഗിച്ചുള്ള മയക്കുമരുന്നു കുത്തിവപ്പാണത്രെ എയ്ഡ്‌സ് ഇത്രമാത്രം പടരാനുളള കാരണം.

HIV Kochi

64 പേര്‍ പേര്‍ എച്ച്ഐവി ബാധകാരണം ഇതുവരെ മരിച്ചിട്ടുണ്ട്. 38 പേര്‍ മരണം കാത്ത് കിടക്കുകയാണെന്നും ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊച്ചിയില്‍ മയക്കുമരുന്ന് ഉപയോഗവും വില്‍പനയും സജീവമാണെന്ന റിപ്പോര്‍ട്ടിന്റെ തുടര്‍ച്ചയായാണ് എയ്ഡ്‌സ് രോഗത്തിന്റെ വാര്‍ത്തകളും പുറത്തുവരുന്നത്. ആശങ്കാജനകമായ സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്നും വിലയിരുത്തപ്പെടുന്നു.

മയക്കുമരുന്ന് ഉപയോഗത്തിനും വില്‍പനക്കും എതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി.മയക്കുമരുന്ന് വില്‍പന തടയാന്‍ ഷാഡോ സംഘത്തെ നിയോഗിക്കുമെന്ന് എക്സൈസ് മന്ത്രി കെ ബാബുവും അറിയിച്ചിട്ടുണ്ട്. മയക്കുമരുന്നു വില്‍പനയില്‍ പലപ്പോഴും ചെറിയ കണ്ണികള്‍ മാത്രമാണ് കുടുങ്ങാറ്. വമ്പന്‍ സ്രാവുകളിലേക്കുള്ള അന്വേഷണങ്ങള്‍ പലപ്പോഴും രാഷ്ട്രീയ സമ്മര്‍ദ്ദം കാരണം നിലച്ചുപോകാറാണ് പതിവ്.

English summary
Kochi Under the clutches of AIDS and Drugs.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X