കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പിലെ കളികള്‍ പിടിക്കാന്‍ കെപിസിസി

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: പതിവില്‍ നിന്ന് വ്യത്യസ്തമായി തിരഞ്ഞെടുപ്പിനെ വിലയിരുത്താനൊരുങ്ങുകയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം. സാധാരണ ഗതിയില്‍ പാര്‍ട്ടിക്കുള്ളിലെ വഴക്കുകള്‍ ഗ്രൂപ്പ് തിരിഞ്ഞ് തിരഞ്ഞെടുപ്പില്‍ കാണിക്കുന്നവര്‍ക്കെതിരെ നടപടിയൊന്നും എടുക്കാതെ വിടുകയാണ് പതിവ്. എന്നാല്‍ ഇത്തവണ കളി മാറും എന്നാണ് സൂചന.

കേരളത്തിലെ 20 മണ്ഡലങ്ങളിലേയും പാര്‍ട്ടിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സര്‍പ്പിക്കാന്‍ ആണ് കെപിസിസി നേതൃത്വം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും പാളിച്ചകള്‍ വന്നിട്ടുണ്ടെങ്കില്‍ അത് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

KPCC

പലയിടത്തും പാര്‍ട്ടി നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടു നിന്നിരുന്നായി ആരോപണം ഉണ്ട്. ഇക്കാര്യം പരിശോധിക്കുകയാണ് പ്രധാന ലക്ഷ്യം. സ്ഥാനാര്‍ത്ഥി നിര്‍ണയവും, ഗ്രീപ്പ് സമവാക്യങ്ങളും ഒക്കെ ആയിരുന്നു ഇത്തരം ചില പിന്‍മാറ്റങ്ങള്‍ക്ക് കാരണം എന്ന് നേതൃത്വം വിലയിരുത്തുന്നു. അത്തരം പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കുകയാണ് ഉദ്ദേശം.

ആലപ്പുഴ മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി കെസി വേണുഗോപാലിനെ തോല്‍പിക്കാന്‍ മുതിര്‍ന്ന നേതാവ് ഷാനിമോള്‍ ഉസ്മാന്‍ ശ്രമിച്ചുവെന്ന് ആലപ്പുഴ ഡിസിസി പ്രസിഡന്റ് തന്നെ ആരോപണം ഉന്നയിച്ചിട്ടുണ്ട്. സമാനമായ രീതിയില്‍ പലയിടത്തും പല നേതാക്കളുടേയും അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു.

വിഎം സുധീരന്‍ കെപിസിസി അധ്യക്ഷനായി ചുമതലയേറ്റതിന് ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. സംഘടനാപരമായ വീഴ്ചകള്‍ പരാവധി ഒഴിവാക്കിക്കൊണ്ടായിരുന്നു ഇത്തവണ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം.

English summary
KPCC asked DCCs to submit report on election work.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X