കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി = മമ്മൂട്ടി, രാഹുല്‍ = ദുല്‍ഖര്‍ സല്‍മാന്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന് കെപിസിസി നേതൃയോഗത്തില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനം. തിരഞ്ഞെടുപ്പില്‍ പരാജയം നേരിട്ടവരാണ് ഇത്തരം വിമര്‍ശനങ്ങളുമായി മുന്നോട്ട് വന്നത്.

കടുത്ത ആക്ഷേപഹാസ്യ പ്രയോഗമാണ് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെസി അബു നടത്തിയത്. മമ്മൂട്ടിയോ മോഹന്‍ലാലോ അഭിനയിക്കേണ്ടുന്ന വേഷം ദുല്‍ഖര്‍ സല്‍മാന്‍ ചെയ്താലത്തെ അവസ്ഥയാണെന്നാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നേരിട്ട തിരഞ്ഞെടുപ്പിനെ കെസി അബു വിലയിരുത്തിയത്.

യുവത്വം രൂപത്തില്‍ മാത്രം പോരെന്നായിരുന്നു കണ്ണൂരില്‍ തോറ്റ കെ സുധാകരന്റെ വിമര്‍ശനം. നയങ്ങളിലും സമീപനങ്ങളിലും, കൈക്കൊള്ളുന്ന തീരുമാനങ്ങളിലും യുവത്വം ഉണ്ടാകേണ്ടിയിരുന്നു എന്നായിരുന്നു സുധാകരന്‍ പറഞ്ഞത്.

യുപിഎ സര്‍ക്കാരിന്റെ പിടിപ്പ് കേടിന് സ്ഥാനാര്‍ത്ഥികള്‍ വില നല്‍കേണ്ടി വന്നു എന്നായിരുന്നു കാസര്‍കോട് മണ്ഡലത്തില്‍ മത്സരിച്ച് തോറ്റ ടി സിദ്ദിഖിന്റെ അഭിപ്രായം.

വോട്ട് ചോര്‍ച്ച

വോട്ട് ചോര്‍ച്ച

പരമ്പരാഗത ശക്തി കേന്ദ്രങ്ങളില്‍ വോട്ട് ചോര്‍ച്ച ഉണ്ടായിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കെപിസിസി യോഗത്തില്‍ അഭിപ്രായപ്പെട്ടത്. ഇടുക്കിയിലെ പരാജയം തന്നെയായിരുന്നു അദ്ദേഹം ഉദ്ദേശിച്ചത്.

പാര്‍ട്ടിതല അന്വേഷണം

പാര്‍ട്ടിതല അന്വേഷണം

വോട്ട് ചെര്‍ച്ച ഉണ്ടായിട്ടുണ്ടെങ്കില്‍ അത് സംബന്ധിച്ച് സംസ്ഥാന വ്യാപകമായ പാര്‍ട്ടി തല അന്വേഷണത്തിലൂടെ കണ്ടെത്തുമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ വ്യക്തമാക്കി.

വിമര്‍ശനം വിമര്‍ശനം

വിമര്‍ശനം വിമര്‍ശനം

രാഹുല്‍ ഗാന്ധിയെ പേരെടുത്ത് പറഞ്ഞില്ലെന്നേ ഉള്ളൂ... എല്ലാ വിമര്‍ശശനം രാഹുല്‍ ഗാന്ധിക്ക് നേരെ തന്നെയായിരുന്നു.

കോണ്‍ഗ്രസ് കുഴിച്ച് മുടപ്പെടും

കോണ്‍ഗ്രസ് കുഴിച്ച് മുടപ്പെടും

കാര്യങ്ങള്‍ ഈ നിലക്കാണ് പോകുന്നതെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ കുഴിച്ച് മൂടപ്പെടും എന്നാണ് പഴയ യൂത്ത് കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖിന്റെ വിലയിരുത്തല്‍.

പി രാമകൃഷ്ണനെതിരെ

പി രാമകൃഷ്ണനെതിരെ

കണ്ണൂരിലെ തോല്‍വിക്ക് കാരണം പഴയ ഡിസിസി സെക്രട്ടറി പി രാമകൃഷ്ണനാണെന്ന് കെ സുധാകരന്‍ ആരോപിക്കുന്നു. രാമകൃഷ്ണനെ പുറത്താക്കിയില്ലെങ്കില്‍ അടുത്ത തവണ കെപിസിസി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ഭീഷണിയും സുധാകരന്‍ മുന്നോട്ട് വക്കുന്നുണ്ട്.

English summary
KPCC meeting criticise Rahul Gandhi for election loss
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X