കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഫീസിലെ ഫ്യൂസ് ഊരിയത് നല്ലകാര്യമെന്ന് ഇന്നസെന്റ്

  • By Gokul
Google Oneindia Malayalam News

തൃശൂര്‍: വൈദ്യുതി ബില്‍ അടയ്ക്കാത്തതിനാല്‍ തന്റെ ഓഫീസിലെ ഫ്യൂസ് ഊരിയത് നല്ലകാര്യമെന്ന് ഇന്നസെന്റ് എംപി. ഫ്യൂസ് ഊരിയതുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് തന്റെ സ്വതസിദ്ധമായ തമാശയിലൂടെ ഇന്നസെന്റ് മറുപടി പറഞ്ഞത്. ഇന്നസെന്റ് എംപി.യുടെ അങ്കമാലിയിലെ എംപി ഓഫിസിലെ വൈദ്യുതിബന്ധം കഴിഞ്ഞദിവസമാണ് ജീവനക്കാര്‍ വിച്ഛേദിച്ചത്.

എല്ലാ തെറ്റുകളും എന്റെതാണ്. ഉദ്യോഗസ്ഥര്‍ നിരപരാധികളാണ്. എംപി ആയതിനാല്‍ ഫ്യൂസ് ഊരാതിരുന്നാല്‍ പേരുദോഷം വന്നേനെയെന്ന് ഇന്നസെന്റ് പറഞ്ഞു. ബില്‍ അടയ്ക്കാത്ത എംപി എന്ന് തന്നെയും ബില്‍ അടക്കാതിരുന്നിട്ടും എംപി ആയതുകൊണ്ട് ഫ്യൂസ് ഊരിയില്ലെന്ന് അവരെയും വിളിക്കുമായിരുന്നെന്ന് ഇന്നസെന്റ് പറഞ്ഞു.

innocent

ബില്‍ തുക വൈദ്യുതി ഓഫീസില്‍ നിന്നും അയച്ചതായി പറയുന്നു. എന്നാല്‍ തനിക്ക് കിട്ടിയില്ല. അതുകൊണ്ട് ജീവനക്കാരെ കുറ്റം പറയാന്‍ താനില്ല. കാരണം, വൈദ്യുതി ബില്‍ വരുന്നതുവരെ കാത്തിരിക്കാതെ കൃത്യമായി അത് അടയ്‌ക്കേണ്ട ചുമതല തനിക്കാണ്. താന്‍ അക്കാര്യം ആലോചിച്ചില്ലെന്ന് ഇന്നസെന്റ് വ്യക്തമാക്കി.

365 രൂപയാണ് വൈദ്യുതി ബില്‍. അതുപോലും അടയ്ക്കാനില്ലാത്ത എംപിയാണ് താനെന്ന് ആരും കരുതുകയില്ല. ജനപ്രതിനിധി എന്ന നിലയില്‍ മാതൃക കാട്ടേണ്ടത് താനായിരുന്നു. വൈദ്യുതി ഇല്ലെങ്കിലും കമ്പ്യൂട്ടറുകള്‍ വര്‍ക്കുചെയ്യാന്‍ ബദല്‍ സംവിധാനം വേണമെന്ന കാര്യം തന്നെ ഓര്‍മിപ്പിച്ചതും ഫ്യൂസ് ഊരല്‍ കൊണ്ടാണെന്ന് ഇന്നസെന്റ് പറഞ്ഞു.

English summary
KSEB cuts Innocent's office power connection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X