കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട്ടും ഇടുക്കിയിലും ഹര്‍ത്താല്‍ തുടങ്ങി

  • By Aswathi
Google Oneindia Malayalam News

Hartal
കോഴിക്കോട്: പരിസ്ഥിതി ലോലപ്രദേശം സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട്, ഇടുക്കി ജില്ലകളിലെ മലയോര പ്രദേശങ്ങളില്‍ എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. ഇന്ന് (29-01-2014, ബധനാഴ്ച) രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

കേരളത്തിലെ 123 വില്ലേജുകള്‍ പരിസ്ഥിതിലോല പ്രദേശമായി നിലനിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ ദേശീയ ഹരിത ട്രീബ്യൂണലിന് സത്യവാങ്മൂലം നല്‍കിയതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ഹൈറേഞ്ച് സംരക്ഷണ സമിതി ഹര്‍ത്താലിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

കോട്ടയം ജില്ലയിലെ മേലുകാവ്, തീക്കോയി, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, കൂട്ടിക്കല്‍ പഞ്ചായത്തുകളിലും കൊല്ലമുള വില്ലേജിലും കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, കൂടരഞ്ഞി, കോടഞ്ചേരി, കട്ടിപ്പാറ, പുതുപ്പാടി, കാവിലുംപാറ, ചക്കിട്ടപാറ, കൂരാച്ചുണ്ട് പഞ്ചായത്തുകളിലുമാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ കേളകം, കൊട്ടിയൂര്‍ പഞ്ചായത്തുകളില്‍ വ്യാപാരി സംഘടനകളുടെ നേതൃത്വത്തിലുള്ള ഹര്‍ത്താലും ആരംഭിച്ചു. ഹര്‍ത്താലിന് എല്‍ഡിഎഫ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്

കേരളത്തിലെ 123 വില്ലേജ് പരിസ്ഥിതി ലോലമായി പ്രഖ്യാപിച്ച് 2013 നവംബര്‍ 13നു പുറപ്പെടുവിച്ച ഉത്തരവ് നിലനില്‍ക്കുന്നതാണെന്ന് ഹരിത ട്രിബ്യൂണല്‍ മുമ്പാകെ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം ആവര്‍ത്തിച്ചു. പരിസ്ഥിതി ലോലപ്രദേശങ്ങളില്‍ പിന്നീട് മാറ്റം വരുത്താമെന്ന തരത്തില്‍ 2013 ഡിസംബര്‍ 20നു പുറപ്പെടുവിച്ച ഓഫീസ് മെമ്മോറാണ്ടം മന്ത്രാലയത്തിന്റെ ആഭ്യന്തര നടപടി മാത്രമാണെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

English summary
LDF called for harthal in the hilly regions of Idukki and Kozhikode.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X