കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

20 ല്‍ മൂന്ന് സിപിഎം, രണ്ട് കോണ്‍ഗ്രസ്

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: മനോരമ ന്യൂസ് നടത്തിയ 'ഇരുപതിലെത്ര' എന്ന തിരഞ്ഞെടുപ്പ് പരിപാടിയുടെ ഫലം പ്രഖ്യാപിച്ചു. തിരഞ്ഞെടുക്കപ്പെട്ട അഞ്ച് പേരില്‍ മൂന്ന് പേരും ഇടതുമുന്നണിയില്‍ നിന്നുള്ളവരാണ്. ബാക്കി രണ്ട് പേരില്‍ ഒരാള്‍ക്ക് ഇത്തവണ മത്സരിക്കാന്‍ സീറ്റും ഇല്ല.

കഴിഞ്ഞ ലോക്‌സഭയില്‍ സിപിഎമ്മിന്റെ എംപിമാരായിരുന്ന എ സമ്പത്ത്, എംബി രാജേഷ് പികെ ബിജു എന്നിവര്‍ ആദ്യ അഞ്ചില്‍ ഇടം നേടി. കോണ്‍ഗ്രസ് എംപിമാരായ പിടി തോമസും എംകെ രാഘവനും ആണ് മറ്റ് രണ്ട് പേര്‍.

ചാനല്‍ തിരഞ്ഞെടുത്ത അഞ്ച് പേരില്‍ നാല് പേരും ഇത്തവണയും മത്സര രംഗത്തുണ്ട്. പക്ഷേ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച പിടി തോമസിന് ഇത്തവണ കോണ്‍ഗ്രസ് സീറ്റ് കൊടുത്തില്ല. ഇടുക്കി മണ്ഡലത്തില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ആയിരുന്നു പിടി തോമസിന് വിനയായത്.

മാനദണ്ഡങ്ങളും പ്രേക്ഷക വോട്ടും അടിസ്ഥാനമാക്കിയായിരുന്നു തിരഞ്ഞെടുപ്പ്. രണ്ട് മാസത്തോളമായി പരിപാടി തുടങ്ങിയിട്ട് .മാര്‍ച്ച് 23 നാണ് ഫല പ്രഖ്യാപനം നടന്നത്. മനോരമ തിരഞ്ഞെടുത്ത അഞ്ച് എംപിമാരെ കാണാം.

പിടി തോമസ്

പിടി തോമസ്

ഇടുക്കി എംപിയായിരുന്ന പിടി തോമസ് ആണ് മനോരമയുടെ ഇരുപതിലെത്ര എന്ന വിശകലന പരിപാടിയില്‍ ആദ്യ അഞ്ചില്‍ എത്തിയ ഒരാള്‍. പാര്‍ലമെന്റിലും മണ്ഡലത്തിലും നടത്തിയ മികച്ച പ്രകടനങ്ങളാണ് പിടിക്ക് ഈ ബഹുമതി നേടിക്കൊടുത്തത്. പക്ഷേ പാര്‍ട്ടി ഇത്തവണ സീറ്റ് നല്‍കിയില്ല.

പികെ ബിജു

പികെ ബിജു

പ്രേക്ഷക വോട്ടിങും പരിശോധനകളും വിലയിരുത്തലുകളും ഒക്കെയായപ്പോള്‍ തന്റെ കന്നി ലോക്‌സഭാ പ്രവേശനം തന്നെ വിജയമായതിന്റെ സന്തോഷത്തിലാണ് ബിജു. ആലത്തൂര്‍ മണ്ഡലത്തില്‍ നിന്ന് സിപിഎമ്മിനെ പ്രതിനിധീകരിച്ചാണ് ബിജു ലോക്‌സഭയില്‍ എത്തിയത്.

എംബി രാജേഷ്

എംബി രാജേഷ്

പാര്‍ലമെന്റില്‍ നടത്തിയ ഇടപെടലുകള്‍കൊണ്ട് തന്നെ ശ്രദ്ധേയനായിരുന്നു പാലക്കാട്ട് നിന്നുള്ള സിപിഎം പ്രതിനിധി എംബി രാജേഷ്. പാര്‍ലമെന്റിലെ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും തന്റെ മണ്ഡലത്തെ നല്ല വണ്ണം ശ്രദ്ധിക്കാനായതാണ് രാജേഷിന് ഗുണമായത്.

എ സമ്പത്ത്

എ സമ്പത്ത്

സിപിഎം സംസ്ഥാന സമിതി അംഗമായ സമ്പത്ത് ആറ്റിങ്ങള്‍ മണ്ഡലത്തില്‍ നിന്നുളള എംപിയാണ്. എംപി ഫണ്ട് ഏറ്റവും നന്നായി ചെലവഴിക്കുന്നതില്‍ മികച്ച പ്രകടനമാണ് സമ്പത്ത് കാഴ്ചവച്ചത്.

എംകെ രാഘവന്‍

എംകെ രാഘവന്‍

കോണ്‍ഗ്രസിന്റെ എംപിമാരില്‍ രണ്ടാമന്‍ കോഴിക്കോട്ടെ എംകെ രാഘവനാണ്. മണ്ഡലത്തിനായി നടത്തിയ വികസന പ്രവര്‍ത്തനങ്ങളാണ് എംകെ രാഘവെ ശ്രദ്ധേയനാക്കിയത്.

English summary
LDF leads in Manorama's best five MPs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X