കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എബോള ഭയം; കേരളത്തില്‍ 105 പേര്‍ നിരീക്ഷണത്തില്‍

  • By Gokul
Google Oneindia Malayalam News

തിരുവനന്തപുരം: എബോള വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ദിവസംതോറും വര്‍ദ്ധിച്ചുവരവെ സംസ്ഥാനത്തും എബോളയ്‌ക്കെതിരെയുള്ള പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കി. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും കേരളത്തിലെത്തുന്നവരെ കര്‍ശന നിരീക്ഷണത്തിന് വിധേയരാക്കാനാണ് സംസ്ഥാന ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം.

ഇത്തരത്തില്‍ ആഫ്രിക്കയില്‍നിന്നുമെത്തിയ 105പേര്‍ കേരളത്തില്‍ നിരീക്ഷണത്തിലാണ്. കഴിഞ്ഞദിവസങ്ങളില്‍ കേരളത്തിലെ വിമാനത്താവളങ്ങള്‍വഴി നാട്ടിലെത്തിയവരാണ് ഇവര്‍. 21 ദിവസം ഇവരെ നിരീക്ഷിക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശം രോഗമുണ്ടെങ്കില്‍ ഇത്രയും ദിവസത്തിനുള്ളല്‍ ലക്ഷണങ്ങള്‍ പ്രകടമാക്കും.

ebola-virus-virion

തിരുവനന്തപുരം നെടുമ്പാശ്ശേരി വിമാനത്താവളം വഴി എത്തിയവരാണ് ഭൂരിഭാഗംപേരും. വിമാനത്താവളത്തില്‍ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള ആരോഗ്യപ്രവര്‍ത്തകരുടെ പരിശോധനകള്‍ക്കുശേഷം മാത്രമേ ഇവരെ പുറത്തുവിടുന്നുള്ളൂ. പുറത്തുവിടും മുന്‍പ് അതത് ജില്ലകളിലെ ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് ഇവരെ നിരീക്ഷിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്യുന്നു. കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പിന് നല്‍കുന്നുമുണ്ട്.

പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് എബോള വൈറസ് രോഗികള്‍ നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഈ രാജ്യങ്ങളില്‍ തന്നെ രോഗത്തെ ഒതുക്കി നിര്‍ത്താനുള്ള കഠിനശ്രമത്തിലാണ് ഇപ്പോള്‍ ലോകാര്യോഗ്യ സംഘടന. ഇവിടങ്ങളില്‍ നിന്നും പുറത്തുപോകുന്നവരെ കര്‍ശന പരിശോധനകള്‍ക്ക് വിധേയരാക്കുന്നുണ്ട്.

English summary
Ebola; 105 Malayalees from West African countries are under observation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X