കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകയില്‍ മലയാളികള്‍ക്ക് വനിത പൊലീസിന്റെ ക്രൂരമര്‍ദ്ദനം?

  • By Meera Balan
Google Oneindia Malayalam News

കാസര്‍കോട്: കര്‍ണാടകത്തിലെ പൊലീസ് സ്റ്റേഷനില്‍ വനിത സിഐയുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയായത് മലയാളികളെന്ന് സൂചന . മണല്‍കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ കാസര്‍കോട്‌സ സ്വദേശികള്‍ക്കാണ് ക്രൂരമര്‍ദ്ദനമേറ്റതെന്നാണ് അറിയുന്നത്. കേരള-കര്‍ണാടക അതിര്‍ത്തിയില്‍പെട്ട ഉള്ളാള്‍ പൊലീസ് സ്റ്റേഷനിലാണ് മര്‍ദ്ദനം നടന്നത് . മര്‍ദ്ദനത്തിന്റെ ദൃശ്യം സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രചരിച്ചത്.

മണല്‍ മാഫിയ സംഘത്തില്‍പ്പെട്ട രണ്ട് ഡ്രൈവര്‍മാര്‍ക്കാണ് അടികൊള്ളുന്നത്. ഇരുവരെയും രണ്ട് കൈകളും വലിച്ച് പിടിച്ച് വയ്ക്കുന്നതും പൊലീസുകാര്‍ തന്നെ . തുടര്‍ന്ന് വനിത സിഐ പ്രതികളുടെ പിന്‍ഭാഗത്ത് ലാത്തി കൊണ്ട് മര്‍ദ്ദിയ്ക്കുന്ന ദൃശ്യങ്ങള്‍ ഒരുമാസം മുമ്പാണ് ഇന്റര്‍നെറ്റില്‍ പ്രചരിച്ചത്. മര്‍ദ്ദിയ്ക്കുന്നതിനിടെ ആര്‍ക്കു വേണ്ടിയാണ് മണല്‍ കടത്ത് നടത്തിയതെന്നും സിഐ ചോദിയ്ക്കുന്നുണ്ട് .

Beat

മംഗളൂരുവിലെയും കാസര്‍കോട്ടെയും മണല്‍ കടത്ത് സംഘങ്ങള്‍ തമ്മിലുള്ള പോരില്‍ കര്‍ണാടക പൊലീസ് ഒരു ഭാഗം ചേര്‍ന്ന് കാസര്‍കോട്ടുകാരെ പിടികൂടിയെന്നാണ് ആരോപണം . പ്രതികളെ ക്രൂരമായി തല്ലിയെന്നല്ലാതെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല . കര്‍ണാകടത്തിലെ നേത്രവദി പുഴയിലെ മണല്‍ കടത്തിയ വാഹനങ്ങളുടെ ഡ്രൈവര്‍മാരാണ് മര്‍ദ്ദനത്തിന് ഇരയായത് .

English summary
Media Reports said Malayali drivers brutally beaten up by Police in Karnataka.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X