കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമ്മൂട്ടിയെത്തി, ഇന്നസെന്റിന് ആവേശം

  • By ബിനു ഫല്‍ഗുനന്‍
Google Oneindia Malayalam News

ചാലക്കുടി: മലയാളത്തിന്റെ പ്രിയതാരം ഇന്നസെന്റിന് വേണ്ടി വോട്ട് ചോദിക്കാന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി തന്നെ നേരിട്ടെത്തി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍ നിന്നുള്ള ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാണ് ഇന്നസെന്റ്.

ഇന്നസെന്റിന് ഒരു പക്ഷേ മമ്മൂട്ടിയുടെ വരവ് അപ്രതീക്ഷിതം ആയിരുന്നിരിക്കില്ല. പക്ഷേ നാട്ടുകാര്‍ക്കും പ്രവര്‍ത്തകര്‍ക്കും മെഗാസ്റ്റാറിന്റെ രംഗപ്രവേശം തികച്ചും ആപ്രതീക്ഷിതവും ആവേശോജ്ജ്വലവും ആയിരുന്നു. ഹര്‍ഷാരവങ്ങളോടെയാണ് മമ്മൂട്ടിയെ നാട്ടുകാര്‍ സ്വീകരിച്ചത്.

കിഴക്കമ്പലം ചേലക്കാട്ട് വച്ചായിരുന്നു മമ്മൂട്ടി ഇന്നസെന്റിന്റെ പ്രചാരണത്തില്‍ പങ്കാളിയായത്. വെറുതേ വന്ന് മടങ്ങുകയല്ല, ഇന്നച്ചനൊപ്പം പ്രചാരണ വാഹനത്തില്‍ കയറി അല്‍പദൂരം സഞ്ചരിക്കുകയും ചെയ്തു മമ്മൂട്ടി. വിലയേറിയ വോട്ടുകള്‍ നല്‍കി ഇന്നസെന്റിനെ വിജയിപ്പിക്കണം എന്ന് നാട്ടുകാരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. നേരത്തേ ദേവന്‍ അടക്കമുള്ളവര്‍ ഇന്നസെന്‍റിനായി പ്രചാരണത്തിനെത്തിയിരുന്നു.

ഇതാണ് മമ്മൂക്ക സ്റ്റൈല്‍

ഇതാണ് മമ്മൂക്ക സ്റ്റൈല്‍

കൂളിങ് ഗ്ലാസ്സും വച്ച് നല്ല സ്റ്റൈലനായിട്ടാണ് മമ്മൂട്ടി ഇന്നസെന്റിന്റെ പ്രചാരണത്തിനായെത്തിയത്. മമ്മൂക്ക കാറില്‍ നിന്നിറങ്ങിയതും പ്രവര്‍ത്തകരുടേയും ആരാധകരുടേയും തിക്കും തിരക്കുമായിരുന്നു.

ഇതാണ് നമ്മുടെ സ്ഥാനാര്‍ത്ഥി

ഇതാണ് നമ്മുടെ സ്ഥാനാര്‍ത്ഥി

മമ്മൂട്ടി ഇന്നസെന്റിനൊപ്പം പ്രചാരണ വാഹനത്തില്‍ കയറിയപ്പോള്‍.

ഒന്നടുത്തു നിന്നേ...ന്ന്

ഒന്നടുത്തു നിന്നേ...ന്ന്

പ്രചാരണ വാഹനത്തില്‍ മമ്മൂട്ടിയെ ചേര്‍ത്ത് പിടിച്ചുകൊണ്ട് ഇന്നസെന്റ് ഫോട്ടോക്കായി പോസ് ചെയ്യുന്നു. ഈ ഫോട്ടോയൊക്കെ നാളെ വോട്ടായിമാറും പ്രതീക്ഷയിലാണ് ഇന്നസെന്റും എല്‍ഡിഎഫും

മമ്മൂട്ടിയെത്താന്‍ വൈകിയോ

മമ്മൂട്ടിയെത്താന്‍ വൈകിയോ

ചലച്ചിത്ര രംഗത്തെ പല പ്രമുഖരും ഇതിനോടകം തന്നെ ചാലക്കുടിയില്‍ ഇന്നസെന്റിന്റെ പ്രചാരണത്തിനായി എത്തിക്കഴിഞ്ഞിരുന്നു. എന്നാലും ഏവരും പ്രതീക്ഷിച്ച മമ്മൂട്ടി മാത്രം എത്താന്‍ ഇത്തിരി വൈകിയോ എന്ന് ചാലക്കുടിയിലെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് ചെറിയ സംശയമുണ്ട്.

കുടത്തിലാക്കാന്‍ ഇന്നച്ചന്‍

കുടത്തിലാക്കാന്‍ ഇന്നച്ചന്‍

'കുടം' ആണ് ഇന്നസെന്റിന്റെ ചിഹ്നം. സിനിമാതാരങ്ങള്‍ വഴി കിട്ടുന്ന വോട്ട് മുഴുവന്‍ തന്റെ കുടത്തില്‍ തന്നെ വീഴും എന്നാണ് ഇന്നസെന്റിന്റെ പ്രതീക്ഷ.

English summary
Mammootty added steam to Innocent's election campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X