കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്യാന്പസുകള്‍ ലഹരി വിമുക്താക്കാന്‍ മമ്മൂട്ടി, ഒപ്പം ചെന്നിത്തലയും

  • By Meera Balan
Google Oneindia Malayalam News

കൊച്ചി: മദ്യ നിരോധനം മാത്രമല്ല, സമ്പൂര്‍ണമായ ലഹരി നിരോധനവും ലക്ഷ്യമിട്ട് സര്‍ക്കാര്‍ മുന്നിട്ടിറങ്ങി. പദ്ധതിയുടെ ആദ്യഘട്ടം സ്‌കൂളുകളിലും കൊളെജുകളിലും നിന്നാരാംഭിയ്ക്കും. സംസ്ഥാനത്തെ സ്‌കൂളുകളും ക്യാമ്പസുകളും ലഹരി വിമുക്തമാകുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ പുതിയ പദ്ധതി നടപ്പാക്കുന്നു. 'ക്ളീന്‍ ക്യാമ്പസ് സേഫ് ക്യാമ്പസ്' എന്നാണ് പദ്ധതിയുടെ പേര്. ലഹരി വിരുദ്ധ പദ്ധതിയുടെ ബ്രാന്‍ഡ് അംബസിഡറായി എത്തിയതോ ലഹരിയോട് തന്നെ യുദ്ധം പ്രഖ്യാപിച്ച നടന്‍ മമ്മൂട്ടിയും.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് മമ്മൂട്ടിയെ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡറായി പ്രഖ്യാപിച്ചത്. എറണാകുളം മറൈന്‍ ഡ്രൈവില്‍ ആയിരുന്നു പദ്ധതിയുടെ ഉദ്ഘാടനം നടന്നത്. ഇത്തരമൊരു പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡറായി മമ്മൂട്ടിയെ പ്രഖ്യാപിയ്ക്കുന്നത് ഗുണകരമാണെന്നും ചെന്നിത്തല പറഞ്ഞു. കൂടുതല്‍ വിശേഷങ്ങളും ചിത്രങ്ങളും കാണൂ

ലഹരി വിമുക്തം

ലഹരി വിമുക്തം

കേരളത്തിലെ ക്യാമ്പസുകളെയും സ്‌കൂളുകളെയും ലഹരി വിമുക്തമാക്കുന്നതിനുള്ള പദ്ധതിയാണ് സേഫ് ക്യാമ്പസ് ക്ളീന്‍ ക്യാമ്പസ്

ബ്രാന്‍ഡ് അംബാസിഡര്‍

ബ്രാന്‍ഡ് അംബാസിഡര്‍

പദ്ധതിയുടെ ബ്രാന്‍സ് അംബാസിഡറായി നടന്‍ മമ്മൂട്ടിയെ പ്രഖ്യാപിച്ചു

നിങ്ങള്‍ക്ക് കഴിയും

നിങ്ങള്‍ക്ക് കഴിയും

മമ്മൂട്ടിയെ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡറാക്കിയതില്‍ ആഭ്യന്തര മന്ത്രിയ്ക്ക് തികഞ്ഞ ആത്മവിശ്വാസം

60 ലക്ഷം കുട്ടികള്‍

60 ലക്ഷം കുട്ടികള്‍

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ പതിനായിരം സ്‌കൂളുകളിലെ അറുപത് ലക്ഷം കുട്ടികളെ ഉള്‍പ്പെടുത്തും.

English summary
Mammootty is ‘Clean Campus’ Ambassador
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X