കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീവറേജസ് തുറക്കാന്‍ വൈകിയാല്‍ ഇങ്ങനെയിരിക്കും

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: ഒരു കട തുറക്കാന്‍ ഇത്തിരി വൈകിയാല്‍ എന്തൊക്കെ സംഭവിക്കാം... ആളുകള്‍ കാത്തിരുന്നു മുഷിയും. കടയുടമ വന്നാല്‍ രണ്ട് പരിഭവം പറഞ്ഞേക്കും. പരമാവധി ഒന്ന് ചീത്ത വിളിച്ചേക്കും. അത്രയൊക്കെയേ നടക്കൂ അല്ലേ...

പക്ഷേ എല്ലാ കടകളുടെ കാര്യത്തിലും ഇങ്ങനെ അല്ല കെട്ടോ. തുറക്കാന്‍ വൈകിയത് ബീവറേജസ് കോര്‍പ്പറേഷന്‍റെ ഷോപ്പാണെങ്കില്‍ കളിമാറും. പൊതുവെ സമാധാന പ്രിയരാണ് കേരളത്തിലെ മദ്യപരെങ്കിലും ഇത്തരം ഘട്ടങ്ങളില്‍ അവര്‍ നിലവിട്ട് പെരുമാറിയാല്‍ കുറ്റം പറയാന്‍ പറ്റുമോ?

Beverages Outlet

എറണാകുളം ജില്ലയിലെ പോത്താനിക്കാട് ബീവറേജസ് ഷോപ്പിലാണ് കഴിഞ്ഞ ദിവസം കാര്യങ്ങള്‍ കൈവിട്ടുപോകും എന്ന അവസ്ഥ ഉണ്ടായത്. രാവിലെ 10 മണിക്ക് തുറക്കേണ്ട ഷോപ്പ് 10.30 ആയിട്ടും തുറന്നില്ല. രാവിലത്തെ പതിവ് കഴിക്കാതെ ജോലിക്ക് പോകാന്‍ പറ്റാത്തവര്‍ ക്ഷോഭിച്ചില്ലെങ്കിലല്ലേ അദ്ഭുതമുള്ളൂ.

ഗാന്ധിജിയുടെ രക്തസാക്ഷി ദിനം ജനുവരി 30, ഫെബ്രുവരി 1- രണ്ട് ഡ്രൈ ഡേകള്‍ക്ക് ശേഷം ഫെബ്രുവരി രണ്ടിനാണ് സംഭവം ഉണ്ടായത്. ജീവനക്കാരെല്ലാം സമയത്ത് തന്നെ എത്തിയിരുന്നെങ്കിലും ഷോപ്പ് തുറക്കേണ്ട താക്കോലുമായി മാനേജര്‍ എത്താതിരുന്നതാണ് പ്രശ്‌നമായത്. ഇതോടെ സ്ഥലം സംഘര്‍ഷ ഭരിതമായി, ജീവനക്കാര്‍ പരുങ്ങലിലും.

പോലീസെത്തി അത്യാവശ്യം ലാത്തി വീശിയാണ് കാര്യങ്ങള്‍ നിയന്ത്രണ വിധേയമാക്കിയത്. സമയം 10.45 ആയി. അപ്പോഴതാ വരുന്നു ദൈവ ദൂതനെ പോലെ താക്കോലുമായി മാനേജര്‍. ഷോപ്പ് തുറന്ന് മദ്യ വില്‍പന തുടങ്ങിയതോടെ കാത്തു നിന്നവര്‍ വീണ്ടും സമാധാന പ്രിയരായി.

English summary
anager came late to open Beverages Outlet ended in clash.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X