കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെഡിക്കല്‍ പ്രവേശനം:സ്വാശ്രയക്കാര്‍ പ്രത്യേക പരീക്ഷ നടത്തേണ്ട

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റുകള്‍ക്ക് സുപ്രീം കോടതിയുടെ തിരിച്ചടി. ഇത്തവണ മാനേജമെന്റുകള്‍ പരീക്ഷ നടത്തി വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കേണ്ടതില്ലെന്നാണ് സുപ്രീം കോടതി പറയുന്നത്.

സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവേശന പരീക്ഷയില്‍ നിന്നു തന്നെ കുട്ടികളെ പ്രവേശിപ്പിക്കണം എന്നാണ് കോടതിയുടെ ഉത്തരവ്. ഫീസ് വര്‍ദ്ധന സംബന്ധിച്ച കാര്യത്തില്‍ കോടതി തീരുമാനം അറിയിച്ചിട്ടില്ല.

Medico

മെഡിക്കല്‍ കൗണ്‍സിന്റെ നിര്‍ദ്ദേശ പ്രകാരം സെപ്തംബര്‍ 30 നകം ഈ വര്‍ഷത്തെ മെഡിക്കല്‍ പ്രവേശനം പൂര്‍ത്തിയാക്കണം. അല്ലാത്ത പക്ഷം അംഗീകാരം ലഭിക്കില്ല. ജൂലായ് അവസാനത്തോടെ പുതിയ പ്രവേശന പരീക്ഷ നടത്തി കുട്ടികളെ തിരഞ്ഞെടുക്കാന്‍ സമയമില്ലെന്ന കാരണമാണ് സുപ്രീം കോടതി ഉയര്‍ത്തിക്കാണിച്ചത്.

സ്വാശ്രയ കോളേജുകളിലെ മെഡിക്കല്‍ ഫീസ് ഉയര്‍ത്തുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്ന് കോടതി അറിയിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റേയും മെഡിക്കല്‍ കൗണ്‍സിലിന്റേയും നിലപാട് അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

സ്വാശ്രയ കോളേജുകള്‍ അവരുടേതായ രീതിയില്‍ പരീക്ഷ നടത്തി കുട്ടികളെ തിരഞ്ഞെടുക്കുന്നതിനെതിരെ വ്യാപകമായ പ്രതിഷേധമായിരുന്നു കേരളത്തില്‍. ഇത് സീറ്റ് കച്ചവടത്തിനും വന്‍ അഴിമതിക്കും വഴിവക്കും എന്നായിരുന്നു ആരോപണം. അക്കാദമിക നിലവാരമില്ലാത്ത വിദ്യാര്‍ത്ഥികള്‍ ആതുരസേവന രംഗത്ത് വന്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.

എന്നാല്‍ കേസ് കോടതി പരിഗണിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ സ്ഥലത്തുണ്ടായിരുന്നില്ല. സുപ്രധാനമായ കേസില്‍ പോലും ഹാജരാകാത്തതിന് കോടതി അഭിഭാഷകനെ വിമര്‍ശിച്ചു.

English summary
Medical Admission: No need to conduct separate Entrance Exam by self financing Colleges: SC.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X