കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓട്ടോ മിനിമം നിരക്ക് 20 രൂപ ടാക്സി നിരക്ക് 200 ആക്കില്ല

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോറിക്ഷകളുടെ മിനിമം യാത്രനിരക്ക് 20 രൂപയാക്കി ഉയര്‍ത്തുന്നതിന് മന്ത്രി സഭ അംഗീകാരം നല്‍കിയതായി റിപ്പോര്‍ട്ട്. എന്നാല്‍ ടാക്‌സികളുടെ മിനിമം നിരക്ക് 200 രൂപയാക്കണമെന്ന ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി ശുപാര്‍ശ അംഗീകരിയ്‌ക്കേണ്ടെന്ന് ഗതാഗത വകുപ്പ് തീരുമാനിച്ചു,

2012 നവംബര്‍ 30 ന് നിലവില്‍ വന്ന നിരക്ക് പ്രകാരം സംസ്ഥാനത്തെ ടാക്‌സി ക്യാബുകളുടെ മിനിമം നിരക്ക് 200 രൂപയായിരുന്നു. ഇന്ധന ചെലവ് കൂടിയതും അവിദഗ്ധ തൊഴിലാളികള്‍ക്ക് ദിവസവേതനമായി 700 രൂപ മുതല്‍ 750 രൂപ വരെ ലഭിയ്ക്കുമ്പോള്‍ ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ക്ക് അത്രപോലും ലഭിയ്ക്കുന്നില്ലെന്ന് കമ്മിറ്റി കണ്ടെത്തിയിരുന്നു.

Auto Rickshaw

തുടര്‍ന്നാണ് നിരക്ക് വര്‍ധനയ്ക്ക് ശുപാര്‍ശ ചെയ്തത്. മിനിമം നിരക്ക് 200 രൂപയാക്കണമെന്നതാണ് കമ്മിറ്റി ശുപാര്‍ശ. മാത്രമല്ല വാഹനം നാല് മണിയ്ക്കൂര്‍ വരെ കാത്ത് നില്‍ക്കുന്നതിനും പുതിയ മിനിമം ചാര്‍ജ്ജ് പാര്യാപ്തമാക്കണമെന്ന് ശുപാര്‍ശയുണ്ട്. മിനിമം ചാര്‍ജ്ജിന് പുറത്തുള്ള ഓരോ കിലോമീറ്ററിനും 15 രൂപ ഈടാക്കണമെന്നും കമ്മിറ്റി ശുപാര്‍ശയിലുണ്ട്. സീറ്റിംഗ് കപ്പാസിറ്റി ഉള്‍പ്പടെ 7 പേരില്‍ കൂടുതല്‍ ആണെങ്കില്‍ വാഹനം എസി ആയാലും അല്ലെങ്കിലും പത്ത് ശതമാനം അധിക തുക ഈടാക്കണമെന്നും കമ്മിറ്റി നിര്‍ദ്ദേശിച്ചു.

മിനിമം ചാര്‍ജ്ജ് 200 രൂപയാക്കണ്ടെന്നും 150 ആയി നിജപ്പെടുത്തണമെന്നുമുള്ള നിര്‍ദ്ദേശമാണ് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മന്ത്രിസഭയില്‍ മുന്നോട്ട് വച്ചിരിയ്ക്കുന്നത്. ഓട്ടോ നിരക്ക് സംബന്ധിച്ച കമ്മീഷന്‍ ശുപാര്‍ശ അതേപടി അംഗീകരിയ്ക്കാമെന്നും മന്ത്രിസഭ കുറിപ്പില്‍ വ്യക്തമാക്കുന്നു.

English summary
Minimum charge for auto rickshaw may raised to Rs20
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X