കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിമാരുടെ വാഹനങ്ങള്‍ക്കും വേഗ പൂട്ടിടുമെന്ന് രമേശ് ചെന്നിത്തല

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: മറ്റു വാഹനങ്ങള്‍ക്കുള്ള ഗതാഗത നിയമം മന്ത്രിമാരുടെ വാഹനങ്ങള്‍ക്കും ബാധകമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മന്ത്രിമാരുടെ വാഹനങ്ങള്‍ പൊതു ജനങ്ങള്‍ക്ക് പലപ്പോഴും ബുദ്ധിമുട്ടാകാറുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. ജനങ്ങള്‍ക്കു പൊതുവായുള്ള ഒരാവശ്യം നടപ്പാക്കാന്‍ ഇപ്പോള്‍ ചെന്നിത്തലക്കെങ്കിലും തോന്നിയത് നല്ല കാര്യം തന്നെ.

മാന്ത്രിമാരുടെ വാഹനങ്ങള്‍ക്കും വേഗപ്പൂട്ട് ഇടണമെന്നാവശ്യം പല കോണുകളില്‍ നിന്നും ഇതിനോടകം ഉയര്‍ന്നതാണ്. മന്ത്രിമാരും അകമ്പടി വാഹനങ്ങളും എപ്പോഴും പൊതുജനത്തിന്റെ സഞ്ചാര സ്വാതന്ത്ര്യത്തിന് ഭീഷണിയാകുന്നുണ്ട്. ഈ കാര്യം ശ്രദ്ധയില്‍പ്പെട്ട ചെന്നിത്തല മന്ത്രിമാരുടെ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാനുള്ള നടപടികളിലേക്ക് നീങ്ങുകയാണ്.

kerala-state

ഗതാഗത നിയമങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണ്. സംസ്ഥാനത്തെ റോഡപകടങ്ങളുടെ നിരക്ക് കുറയ്ക്കാന്‍ എല്ലാവരും ഒരുമിച്ചു നീങ്ങണം. ഇതിനായി ശുഭയാത്ര പദ്ധതി തുടങ്ങി കഴിഞ്ഞു. സംസ്ഥാനത്തെ റോഡപകടങ്ങളുടെ നിരക്ക് കുറയ്ക്കാനുള്ള ശുഭയാത്ര പദ്ധതിയുടെ ഭാഗമായി ബോധവത്കരണ ബസുകള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫ്‌ളാഗ് ഓഫ് ചെയ്തു.

സോഷ്യല്‍ മീഡിയകളെയും മൊബൈല്‍ ഫോണുകളെയും ബോധവത്കരണ പദ്ധതികള്‍ക്ക് പ്രയോജനപ്പെടുത്തും. സംസ്ഥാനത്തെ 345 പൊലീസ് സ്റ്റേഷനുകളിലും സ്പീഡ് റഡാറും അല്‍കോമീറ്ററും ലഭ്യമാക്കും. ഗതാഗത നിയമലംഘനത്തിന് പിഴ ഓണ്‍ലൈനായി അടക്കാനും സംവിധാനവും ഒരുക്കും.

English summary
Ramesh chennithala says fit speed control system in minister vehicle, with the help of modern technology will reduce the rate of accident in the state governments plan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X