കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുധീരന്‍ ഒറ്റുകാരന്‍, മാണിക്കും ലീഗിനും ഇരട്ടത്താപ്പ്... പറയുന്നതാര്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: മദ്യനയത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനത്തിലെത്തിയെങ്കിലും കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്ന് തോന്നുന്നില്ല. ബാറുകള്‍ തുറക്കരുതെന്ന് തുടക്കം മുതലേ വാശിപിടിച്ച സുധീരന്റെ ആഗ്രഹം നടന്നെങ്കിലും അതിന്റെ പേരില്‍ സ്വന്തം പാര്‍ട്ടിക്കാരില്‍ നിന്ന് തെറി കേള്‍ക്കാനാണ് കെപിസിസി പ്രസിഡന്റിന്റെ വിധി.

വിഎം സുധീരന്‍ ഒറ്റുകാരനെ പോലെ പെരുമാറിയെന്നാണ് കെപിസിസി വൈസ് പ്രസിഡന്റ് എംഎം ഹസ്സന്‍ പറഞ്ഞത്. മുഖ്യമന്ത്രിയെ ഒറ്റുകാരനാക്കാന്‍ ചിലര്‍ ശ്രമം നടത്തിയെന്നും ഹസ്സന്‍ ആരോപിക്കുന്നു.

MM Hassan

ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രിക്ക് പിന്തുണയുമായെത്തിയ ആളായിരുന്നു ഹസ്സന്‍. എന്നാല്‍ ദിവസം രണ്ട് കഴിഞ്ഞപ്പോള്‍ സമ്പൂര്‍ണ മദ്യ നിരോധനം എന്ന ആവശ്യമായി ഹസ്സന്‍ വീണ്ടും പ്രശ്‌നമുണ്ടാക്കി. ഒടുവിലിപ്പോള്‍ ഹസ്സന്റെ ആവശ്യം അംഗീകരിക്കപ്പെടുകയും ചെയ്തു.

കോണ്‍ഗ്രസിനെ നയിക്കേണ്ട വിഎം സുധീരന്‍ പലപ്പോഴും പ്രതിപക്ഷ നേതാവിനെ പോലെയാണ് ബാര്‍ വിഷയത്തില്‍ പെരുമാറിയതെന്ന് ഹസ്സന്‍ ആരോപിക്കുന്നു. മുസ്ലീം ലീഗിന്റെ മുഖ പത്രമായ ചന്ദ്രി ദിനപ്പത്രം മുഖ്യമന്ത്രിയെ ഒറ്റുകാരനായി ചിത്രീകരിച്ചു എന്ന ആക്ഷേപവും ഹസ്സന്‍ ഉന്നയിക്കുന്നു.

മദ്യ നയത്തിന്റെ ക്രെഡിറ്റ് സുധീരനില്‍ നിന്ന് ഉമ്മന്‍ ചാണ്ടിക്ക് ചാര്‍ത്തിക്കൊടുക്കുന്നതായിരുന്നു ഹസ്സന്റെ വാക്കുകള്‍. ചില ബുദ്ധിജീവികള്‍ തന്നെ മദ്യ ലോബിയുടെ ഏജന്റ് എന്ന രീതിയില്‍ വിശേഷിപ്പിച്ചുവെന്നും ഹസ്സന്‍ ആരോപിച്ചു.

English summary
MM Hassan criticised VM Sudheeran , Muslim League and Kerala Congress for their stand in liquor policy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X