കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രായം മറന്നൊരു സംഗീതസാന്ത്വനം...

Google Oneindia Malayalam News

കൊച്ചി : ലോകത്തിലെ ഒരു മരുന്നിനും നല്‍കാനാവാത്ത ആശ്വാസമേകാന്‍ ചിലപ്പോള്‍ സംഗീതത്തിനാകും. പ്രായവും രോഗവുമെല്ലാം സംഗീതത്തിനുമുന്നില്‍ തലകുനിച്ചെന്നും വരാം. ഇത് അക്ഷരാര്‍ത്ഥത്തില്‍ ശരിയെന്ന് തെളിയിക്കുകയായിരുന്നു കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ നടത്തിയ ആര്‍ട് ആന്റ് മെഡിസിന്‍ പരിപാടി. സ്വന്തം പ്രായത്തെപ്പോലും വെല്ലുവിളിച്ച് സംഗീതത്തിലൂടെ രോഗികള്‍ക്ക് ആശ്വാസത്തിന്റെയും സാന്ത്വനത്തിന്റെയും ആപൂര്‍വ്വ നിമിഷള്‍ സമ്മാനിക്കുകയായിരുന്നു പ്രശസ്ത സോപാനസംഗീതജ്ഞന്‍ പാലാ രാമപുരം പത്മനാഭ മാരാര്‍. 109ാം വയസ്സിലും സംഗീതത്തെ ഉപാസിച്ച് പത്മനാഭ മാരാര്‍ നടത്തിയ പ്രകടനം ആസ്വാദകര്‍ക്ക് പുതിയ അനുഭവം പകര്‍ന്നു.

രാമനെ സ്തുതിച്ചുകൊണ്ട് ഇടയ്ക്ക കൊട്ടിയുളള പാട്ടോടെയാണ് പരിപാടി തുടങ്ങിയത്. പാലയിലെ ശ്രീ രാമസ്വാമി ക്ഷേത്രത്തിലെ സോപാനസംഗീത ഗായകനായ പത്മനാഭ മാരാര്‍ രണ്ട് ശിഷ്യരുടെ സഹായത്തോടെയാണ് വേദിയില്‍ സംഗീതാലാപനം നടത്തിയത്. മെഹ്ബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്രയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ പരിപാടിയുടെ മുപ്പതാമത്തെ പതിപ്പാണ് ബുധനാഴ്ച നടന്നത്.

padmanabhamarar

സോപാന സംഗീതത്തിന് ശേഷം ' ഇളയനില ' സംഗീത ബാന്‍ഡിനൊപ്പം ഗായകന്‍ അന്‍സാര്‍ കൊച്ചിന്‍ പഴയതും പുതിയതുമായ മലയാളം ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചു. അന്‍സാറിന്റെ സഹോദരന്‍ അഫ്‌സല്‍, ശ്രുതി സതീഷ് കുമാര്‍ എന്നിവരും ഗാനങ്ങള്‍ ആലപിച്ചു.

എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെയാണ് ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ പദ്ധതി നടപ്പാക്കിവരുന്നത്. '' മഴക്കാലമായതിനാലാണ് പരിപാടിയ്ക്ക് കുറച്ചുനാള്‍ ഇടവേള വന്നത്. എന്നിട്ടും ജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് പരിപാടിയ്ക്ക് ലഭിച്ചത്.''- കൊച്ചി ബിനാലെ റിസര്‍ച്ച് കോ ഓര്‍ഡിനേറ്റര്‍ ബോണി തോമസ് പറഞ്ഞു. വരുന്ന ബുധനാഴ്ചകളില്‍ ഗസല്‍ ഗായകന്‍ ഉമ്പായി, പിന്നണി ഗായകരായ വിധു പ്രതാപ്, രഞ്ജിനി ജോസ്, ഗായത്രി അശോകന്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

English summary
sopana sangeetham singer Pala Ramapuram Padhmanabha Marar opens the Kochi Biennale Foundation's Arts and Medicine programme at the Government General Hospital, Ernakulam, with an invocation to Lord Rama
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X