കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലീഗ് ഓഫീസ് തകര്‍ത്തു; തളിപ്പറമ്പില്‍ സംഘര്‍ഷം

  • By Soorya Chandran
Google Oneindia Malayalam News

കണ്ണൂര്‍: മുസ്ലീം ലീഗ് ഓഫീസ് തകര്‍ത്തതില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനം തളിപ്പറമ്പില്‍ അക്രമാസക്തമായി. ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ കടകള്‍ക്ക് നേരെ വ്യാപക അതിക്രമം. പ്രദേശത്ത് പോലീസ് ക്യാമ്പ് ചെയ്തിരിക്കുകയാണ്.

എസ്ഡിപിഐ-മുസ്ലീം ലീഗ് സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥലമാണ് തളിപ്പറമ്പ്. കഴിഞ്ഞ ദിവസം രാത്രി തളിപ്പറമ്പില്‍ മുസ്ലീം ലീഗ് നിയോജക മണ്ഡലം കമ്മിറ്റി ഓഫീസും ചന്ദ്രിക പത്രത്തിന്റെ ഓഫീസും അക്രമികള്‍ തകര്‍ത്തിരുന്നു. ഏപ്രില്‍ 13 ന് രാവിലെ ലീഗ് പ്രവര്‍ത്തകര്‍ എത്തിയപ്പോഴാണ് ഓഫീസ് തകര്‍ന്ന വിവരം അറിഞ്ഞത്.

muslim-league-flag

ആക്രമണത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്നാണ് ലീഗിന്റെ ആരോപണം. തുടര്‍ന്നാണ് തളിപ്പറമ്പ് ടൗണില്‍ ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയത്. തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡിലെ കടകള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

ഇവിടെ ഉണ്ടായിരുന്ന എസ്ഡിപിഐ അനുഭാവിയുടെ ഹോട്ടല്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായാണ് ഉടമയുടെ പരാതി. അടുത്തുള്ള മറ്റ് കടകള്‍ക്ക് നേരേയും ആക്രമണം ഉണ്ടായി.

പ്രദേശത്ത് വന്‍ സംഘര്‍ഷ സാധ്യതയാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. പോലീസ് കനത്ത സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കടകള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ട സംഭവത്തില്‍ ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

English summary
Muslim League office attacked; tension at Thalipparambu.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X