കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രത്തിന്റെ നേട്ടം പറയാതെ വോട്ട് പിടിക്കാന്‍

  • By Soorya Chandran
Google Oneindia Malayalam News

മലപ്പുറം: വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യുപിഎയുടെ ചിലവില്‍ വോട്ട് പിടിക്കേണ്ടതില്ലെന്ന് മുസ്ലീം ലീഗ് തീരുമാനം. യുപിഎ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ തത്കാലം ഉയര്‍ത്തി കാട്ടേണ്ട. സംസ്ഥാനത്തെ ഭരണ നേട്ടം പറഞ്ഞ് വോട്ട് പിടിച്ചാല്‍ മതിയെന്നും മുസ്ലീം ലീഗിന്റെ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.

മലപ്പുറത്ത് വച്ചാണ് പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നത്. മലപ്പുറം ജില്ലയിലെ രണ്ട് മണ്ഡലങ്ങളിലാണ് ലീഗ് മത്സരിക്കുക. രണ്ട് മണ്ഡലങ്ങളും ഇപ്പോള്‍ ലീഗിന്റെ കയ്യിലും ആണ്. ഈ ലോക്‌സഭ മണ്ഡലങ്ങളില്‍ പെടുന്ന നിയമസഭ മണ്ഡലങ്ങളില്‍ ഭൂരിപക്ഷത്തിലും ലീഗിന്റെ എംഎല്‍എമാര്‍ തന്നെയാണ് ഉള്ളത്. പാര്‍ട്ടി എംഎല്‍എമാര്‍ മികച്ച പ്രകടനമാണ് ഇതുവരെ കാഴ്ചവച്ചിട്ടുള്ളതെന്നും പാര്‍ട്ടി വിലയിരുന്നു.

Muslim League

ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന്‌റെ ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വോട്ട് പിടിക്കാമെന്ന് മുസ്ലീം ലീഗ് തീരുമാനിച്ചത്. മാത്രമല്ല യുപിഎ സര്‍ക്കാരിനെ സംബന്ധിച്ച് എടുത്തുപറയാന്‍ വലിയ നേട്ടങ്ങള്‍ ഒന്നും ഇല്ലെന്നും ലീഗ് വിലയിരുത്തുന്നു.

നേട്ടങ്ങള്‍ ഇല്ല എന്നത് മാത്രമല്ല പ്രശ്‌നം. കേന്ദ്ര സര്‍ക്കാരിന്റെ പല നയങ്ങളും നടപടികളും ജനവിരുദ്ധമാണെന്നും ലീഗ് വിലയിരുത്തുന്നുണ്ട്. വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതില്‍ യുപിഎ പരാജയപ്പെട്ടു. കൂടാതെ ഒന്നിന് പിറകില്‍ ഒന്നായി അഴിമതി ആരോപണങ്ങളും. ഇതെല്ലാം പരിഗണിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ കാര്യം തിരഞ്ഞെടുപ്പില്‍ മിണ്ടാതിരിക്കുന്നതാവും ലീഗിനെ സംബന്ധിച്ച് ഉചിതം.

പാര്‍ട്ടിയിലെ എംപിമാരുടെ പ്രവര്‍ത്തനവും യോഗത്തില്‍ ചര്‍ച്ച വിഷയമായതായാണ് റിപ്പോര്‍ട്ട്. കേന്ദ്രമന്ത്രി ഇ അഹമ്മദിനെതിരെ യോഗത്തില്‍ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

English summary
Muslim League will not address UPA's gains in the LokSabha Election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X