കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തന്‍റെ പൂര്‍വികര്‍ ഹിന്ദുക്കളെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്

  • By Meera Balan
Google Oneindia Malayalam News

ദില്ലി: തന്റെ പൂര്‍വികന്‍ ഹിന്ദുവായിരുന്നെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. എന്റെ ബാപ്പയുടെ ബാപ്പയുടെ ബാപ്പയുടെ ബാപ്പ ഹിന്ദുവാണെന്നാണ് സൗദി അറേബ്യയില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ ആര്യാടന്‍ മുഹമ്മദ് പറഞ്ഞത്. അദ്ദേഹത്തിന്റെ പ്രതികരണം സോഷ്യല്‍ മീഡിയകളിലും വാട്‌സ് ആപിലും ഹിറ്റായതോടെയാണ് ഇക്കാര്യം പരസ്യമായും സമ്മതിച്ചത്.

പത്ര സമ്മേളനത്തിനിടെ തന്റെ മുതുമുത്തച്ഛന്‍ ഹിന്ദുവാണെന്ന് പറഞ്ഞത് സത്യമാണെന്നും വീഡിയോയിലുളളത്‌
താനണെന്നും ആര്യാടന്‍ മുഹമ്മദ് ആവര്‍ത്തിച്ചു. മംഗളം ദിനപത്രമാണ് ആര്യാടന്‍ മുഹമ്മദ് ഇക്കാര്യങ്ങള്‍ തങ്ങളോട് പറഞ്ഞുവെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്.

Aryadan Muhammed

എസ്എന്‍ഡിപിയും എന്‍എസ്എസും ഹിന്ദു വര്‍ഗീയ സംഘടനകളല്ലെന്നും ആര്യാടന്‍. ഹിന്ദു ഒരു മതമല്ല ഒരു സംസ്‌കാരമാണ്. ഹിന്ദുമതം മാത്രം നിലനിന്നിരുന്ന കാലത്താണ് ഇന്ത്യയില്‍ ക്രിസ്ത്യാനികളും മുസ്ലീങ്ങളും എത്തുന്നത്. ഈ മതങ്ങള്‍ക്ക് എല്ലാ സഹായവും ചെയ്തത് ഹിന്ദുമതമാണ്. മറ്റ് മതങ്ങളെപ്പോലെയാണ് ഹിന്ദുമതമെങ്കില്‍ ഇന്ത്യയില്‍ ഇന്ന് ക്രിസ്ത്യാനിയും മുസ്ലീമും ഉണ്ടാകില്ലെന്നും ആര്യാടന്‍.

ഈ സംസ്‌കാരത്തെ തകര്‍ക്കാന്‍ ഒരു തീവ്രവാദി വിചാരിച്ചാലും കഴിയില്ലെന്നും അങ്ങനെ ശ്രമിയ്ക്കുന്നവര്‍ അകത്ത് പോകുമെന്നും ആര്യാടന്‍ മുഹമ്മദ്. എസ്എന്‍ഡിപിയും എന്‍എസ്എസ്സും സാമൂഹിക സംഘടനകളാണെന്നും ആര്യാടന്‍.

English summary
My ancestors were Hindus: Aryadan Muhammed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X