കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഴിഞ്ഞ 5വര്‍ഷത്തെ ഭരണം നമുക്ക് വേണ്ട: സുരേഷ് ഗോപി

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണം നമുക്ക് വേണ്ടെന്ന് ചലച്ചിത്ര താരം സുരേഷ് ഗോപി. ശാസ്തമംഗലത്ത് പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ അഞ്ച് വര്‍ഷം കോണ്‍ഗ്രസിന് പരീക്ഷിച്ചില്ലേ. ജനങ്ങള്‍ക്ക് മതിയായി. താന്‍ വോട്ട് രേഖപ്പെടുത്തിയത് കോണ്‍ഗ്രസിനല്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. വോട്ട് ചെയ്യാന്‍ വേണ്ടി മാത്രമാണ് ദുബായിലെ ഒരു പരിപാടി മാറ്റിവച്ച് സുരേഷ് ഗോപി നാട്ടിലെത്തിയത്. രാവിലെ തന്നെ തിരുവനന്തപുരം ശാസ്തമംഗംലം സ്‌കൂളിലെകത്തി വോട്ട് രേഖപ്പെടുത്തി.

suresh-gopi

താന്‍ പ്രചാരണത്തിനിറങ്ങിയത് വിവാദമാക്കേണ്ടതില്ലെന്നും തന്റെ അവകാശമാണെന്നും സുരേഷ് ഗോപി പറഞ്ഞു. വ്യവസ്ഥിതികള്‍ മാറുന്നതിന് ന്യായത്തിന്റെ ഭാഗത്തു നിന്നാണ് ഞാന്‍ പ്രവര്‍ത്തിച്ചത്- സുരേഷ് ഗോപി പറഞ്ഞു

ഇത്തവണ കോണ്‍ഗ്രസിന് വോട്ടില്ലെന്ന് സുരേഷ് ഗോപി നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും നടനുമായ ഇന്നസെന്റിന്റെ പ്രചരാണ പരിപാടില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴും താരം ആവര്‍ത്തിച്ചു, കോണ്‍ഗ്രസിന് വോട്ടില്ലെന്ന്.

മോദിയുടെ ക്ഷണപ്രകാരം ഗുജറാത്തിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ച സുരേഷ് ഗോപി ഒരു മോദി ഭക്തനാണെന്നും ബി ജെ പി അനുയായിയാണെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അക്കാര്യത്തെ കുറിച്ചൊന്നും പറയാന്‍ സുരേഷ് ഗോപി തയ്യാറായില്ല.

English summary
My vote not for congress said actor Suresh Gopi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X