കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ എല്‍ഡിഎഫിന് മുന്‍തൂക്കമെന്ന് സര്‍വേ

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം: നടക്കാത്ത വാഗ്ദാനങ്ങള്‍ നല്‍കി നേതാക്കള്‍ ജനങ്ങളെ പറ്റിക്കുമ്പോള്‍ ഓരോ അഞ്ച് വര്‍ഷം കഴിയുമ്പോഴും കേരളത്തിലെ ജനങ്ങള്‍ യു ഡി എഫിനെയും എല്‍ ഡി എഫിനെയും മാറി മാറി പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. കാലങ്ങളായി ഇത് പിന്തുടരുന്നു. മാറി മാറി വരുന്ന സര്‍ക്കാരുകളില്‍ ആരാണ് വാക്ക് പാലിക്കുക എന്ന ഒറ്റ പ്രതീക്ഷയാണ് ഈ പരീക്ഷണങ്ങള്‍ക്ക് അടിസ്ഥാനം.

കഴിഞ്ഞ അഞ്ച് വര്‍ഷം യു ഡി എഫ് കേരളം ഭരിച്ചു. ഇനി സ്വാഭാവികമായും ഇത്തവണ അധികാരത്തില്‍ കേറുന്നത് എല്‍ ഡി എഫ് തന്നെയാകും. കേരള രാഷ്ട്രീയ പാരമ്പര്യം പറയുകയല്ല. എന്‍ ഡി ടിവി നടത്തിയ അഭിപ്രായ സര്‍വേയില്‍ ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മുന്‍തൂക്കം എല്‍ ഡി എഫിനായിരിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

kerala-phase

എല്‍ ഡി എഫും യുഡി എഫും തമ്മിലായിരിക്കും പോര്. പതിനൊന്ന് സീറ്റ് വരെയാണ് എല്‍ ഡി എഫിന് സര്‍വെ പ്രവചിക്കുന്നത്. ഒമ്പത് സീറ്റ് മാത്രമാണ് യു ഡി എഫിന്. ലാവ്‌ലിന്‍ കേസിലെ വിധിയും മറ്റും എല്‍ ഡി എഫിന് തുണയാകും. പക്ഷെ ടി പി വധത്തിന്റെ മുറിവ് ജനങ്ങളില്‍ നിന്നുണങ്ങിയോ എന്നതാണ് വെല്ലുവിളി. സരിതയും സലീം രാജുമൊക്കെയാണ് യു ഡി എഫിന് ഭീഷണിയായി നിലനില്‍ക്കുന്നത്.

അതേ സമയം താമര ഇത്തവണയും കേരളത്തില്‍ വിരിയില്ല. കേരളത്തിന്റ തിരഞ്ഞെടുപ്പ് ചിത്രത്തില്‍ ബി ജെ പിയില്ലെന്നതു തന്നെ കാരണം. അതേ സമയം രാജ്യത്താകെയുള്ള ഫലം ബി ജെ പിയ്ക്ക് അനുകൂലമായിരിക്കും. ബി ജെ പിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എ സഖ്യം 239 സീറ്റ് നേടുമ്പോള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സഖ്യം 123 സീറ്റിലൊതുങ്ങും. എന്‍ ഡി ടിവി തന്നെ ഫെബ്രുവരിയില്‍ പുറത്തുവിട്ട സര്‍വെയില്‍ ബി ജെ പി സഖ്യത്തിന് 230 സീറ്റും കോണ്‍ഗ്രസ് സഖ്യത്തിന് 128 സീറ്റുമായിരുന്നു.

English summary
NDTV's opinion poll shows that in Kerala, the Left has made significant gains in the last five years, at the cost of the Congress-led United Democratic Front (UDF), which has governed the state since 2011.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X