കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശൂരില്‍ ഒന്പതുവയസ്സുകാരിയെ വൈദികന്‍ പീഡിപ്പിച്ചു

  • By Soorya Chandran
Google Oneindia Malayalam News

തൃശൂര്‍: ഒന്പത് വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയെ വൈദികന്‍ ലൈംഗികമായി പീഡിപ്പിച്ചു. തൃശൂരിലെ ഒല്ലൂരിലാണ് സംഭവം. വൈദികന്‍ സംഭവത്തിന് ശേഷം ഒളിവിലാണ്.

ഒല്ലൂര്‍ തൈക്കാട്ട്‌ശേരി സെന്റ് പോള്‍സ് പള്ളിയിലെ വികാരിയായ ഫാദര്‍ രാജു കൊക്കന്‍ ആണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. വൈദികനെതിരെ ഒല്ലൂര്‍ പോലീസ് കേസെടുത്തു. കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമം, ബലാത്സംഗം എന്നീ കുറ്റങ്ങളാണ് വികാരിക്കെതിരെ ചുമത്തിയിട്ടുള്ളത്.

Rape

കുര്‍ബാനക്ക് വസ്ത്രം നല്‍കാമെന്ന് പറഞ്ഞാണത്രെ പെണ്‍കുട്ടിയെ പള്ളി വികാരി പീഡിപ്പിച്ചത്. ഇയാള്‍ കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നു. ഇതേ തുടര്‍ന്ന് ഐടി ആക്ട് പ്രകാരവും വൈദികനെതിരെ കേസ് എടുത്തിട്ടുണ്ട്.

മൂന്ന് ദിവസങ്ങളിലായിട്ടാണ് പീഡനം നടന്നത്. ഏപ്രില്‍ 8 നാണ് ഇയാള്‍ ആദ്യമായി പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. പിന്നീട് ഏപ്രില്‍ 11 നും 24 നും ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചു.

നിര്‍ധന കുടുംബത്തില്‍ നിന്നുള്ള പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. ഏറ്റവും ഒടുവില്‍ പീഡിപ്പിക്ക ഏപ്രില്‍ 24 നാണ് പെണ്‍കുട്ടി വിവരം വീട്ടില്‍ പറഞ്ഞത്. തുടര്‍ന്ന് വീട്ടുകാരാണ് വനിത സെല്ലില്‍ പരാതി നല്‍കിയത്.

English summary
Nine year old girl molested by christian priest.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X