കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോറ്റതുകൊണ്ട് സമരരീതി മാറ്റണോ എന്ന് പന്ന്യന്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ തോറ്റതുകൊണ്ട് സമരരീതികള്‍ മാറ്റേണ്ടതുണ്ടോ... ഉണ്ടെന്നാണ് ഇപ്പോള്‍ സിപിഎം നേതൃത്വം വിചാരിക്കുന്നത്. എന്നാല്‍ സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് അങ്ങനെ അല്ല അഭിപ്രായം.

തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് കുറഞ്ഞതുകൊണ്ട് സമരരീതികള്‍മാറ്റുന്നത് ശരിയല്ലെന്നാണ് പന്ന്യന്‍ രവീന്ദ്രന്‍ പറയുന്നത്. സിപിഎം രീതികളെ പന്ന്യന്‍ വിമര്‍ശിക്കുകയും ചെയ്തു.

Pannyan Raveendran

കമ്യൂണിസ്റ്റ് നേതാക്കള്‍ ജനങ്ങളില്‍ നിന്ന് അകന്നു എന്നാണ് പന്ന്യന്റെ ഒരു വിമര്‍ശനം. ഇത് ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും ബാധകമാണെങ്കിലും സിപിഎമ്മിനെ ലക്ഷ്യമിട്ട് പന്ന്യന്‍ മറ്റ് ചില ആരോപണങ്ങളും ഉന്നയിക്കുന്നുണ്ട്.

ചില നേതാക്കന്‍മാര്‍ക്ക് ചിരിക്കാന്‍ പോലും മടിയാണെന്നാണ് പന്ന്യന്‍ രവീന്ദ്രന്‍ പറയുന്നത്. ഇത് സിപിഎം നേതാക്കളായ വിഎസ് അച്യുതാനന്ദനേയും പിണറായി വിജയനേയും ഉദ്ദേശിച്ചാണെന്ന് ഇപ്പോള്‍ തന്നെ ആക്ഷപം ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രര്‍ ഉള്‍പ്പെടെ സിപിഎമ്മിന് ഏഴ് സീറ്റുകളിലാണ് ജയിക്കാനായത്. എന്നാല്‍ സിപിഐക്ക് ദേശീയ തലത്തില്‍ തന്നെ ഒറ്റ സീറ്റില്‍ ഒതുങ്ങേണ്ടി വന്നു. തൃശൂരില്‍ സിഎന്‍ ജയദേവന്‍ മാത്രമാണ് ജയിച്ചത്. 2009 ലെ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ഒരാളെ പോലും ജയിപ്പിക്കാനും സിപിഐക്ക് കഴിഞ്ഞിരുന്നില്ല.

English summary
No need to change strike methods: Pannyan Raveendran.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X