കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെള്ളാപ്പള്ളി മാത്രമല്ല, സുകുമാരന്‍ നായരും മദ്യനിരോധനത്തിനെതിര്

  • By Soorya Chandran
Google Oneindia Malayalam News

കോട്ടയം: എന്‍എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മദ്യ നിരോധനത്തെ വിമര്‍ശിച്ചപ്പോള്‍ പലരും അദ്ദേഹത്തെ പുച്ഛിച്ചു. ഇപ്പോഴിതാ എന്‍എസ്എസ്സും മദ്യ നിരോധനത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നു.

സമ്പൂര്‍ണ മദ്യ നിരോധനം പ്രായോഗികമല്ലെന്നാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറയുന്നത്. കേരളത്തിലെ സാഹചര്യത്തില്‍ മദ്യ വര്‍ജ്ജനമാണ് വേണ്ടതെന്നും സുകുമാരന്‍ നായര്‍ പറയുന്നു.

Sukumaran Nair

സമ്പൂര്‍ണ മദ്യനിരോധനം ദൂരവ്യാപകമായപ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് എന്‍എസ്എസിന്റെ വിലയിരുത്തല്‍. ഇപ്പോള്‍ നടത്തിയ നീക്കം സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാനുള്ള പരിപാടി മാത്രമാണെന്നും എന്‍എസ്എസ് ആരോപിക്കുന്നു.

മദ്യ നിരോധനത്തിനെതിരെ ആദ്യം രംഗത്ത് വന്നവരില്‍ പ്രമുഖനായിരുന്നു വെളളാപ്പള്ളി നടേശന്‍. ഒരുപാട് ബാറുകള്‍ അദ്യേഹത്തിന്റെ ഉടമസ്ഥതയില്‍ ഉള്ളതിനാലാണ് അങ്ങനെ പ്രതകരിച്ചതെന്നായിരുന്നു ഉഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്.

സമ്പൂര്‍ണ മദ്യ നിരോധനമാണ് ലക്ഷ്യമെങ്കില്‍ ക്രിസ്ത്യന്‍ പള്ളികളിലെ വീഞ്ഞും നിരോധിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. മദ്യ നിരോധനത്തെ സാമുദായിക ധ്രുവീകരണം കൊണ്ട് തടയാനുള്ള ശ്രമമാണ് വെള്ളാപ്പള്ളി നടത്തുന്നതെന്നായിരുന്നു ആക്ഷേപം .

എന്തായാലും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ മാര്‍ക്കണ്ഡേയ കഡ്ജുവും മദ്യനിരോധനം മണ്ടത്തരമാണെന്നാണ് പറയുന്നത് .

English summary
NSS opposes complete liquor ban.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X