കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജഗോപാല്‍ ഗവര്‍ണറാകും, വി മുരളിധരന്‍ മന്ത്രി?

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: കേന്ദ്രമന്ത്രിസഭയുടെ ആദ്യഘട്ട വികസനങ്ങളില്‍ കേരളത്തിന് പ്രാതിനിധ്യം ലഭിച്ചില്ലെങ്കിലും വൈകാതെ ലഭിയ്ക്കുമെന്ന് സൂചന. ഒ രാജഗോപാല്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ എന്നിവര്‍ക്കാണ് സാധ്യത കല്‍പ്പിയ്ക്കുന്നത്. ഒ രാജഗോപാല്‍ ഗവര്‍ണറാകാന്‍ സാധ്യതയുണ്ട്.

നിലവില്‍ രാജ്യസഭാംഗങ്ങളല്ലാത്ത രാജഗോപാലിനെയും വി മുരളീധരനെയും ബിജെപിയ്ക്ക് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ നിന്ന് മത്സരിപ്പിച്ച് രാജ്യസഭാംഗങ്ങളാക്കണം. സംസ്ഥാനങ്ങളില്‍ രാജ്യസഭാംഗങ്ങളുടെ സീറ്റ ഒഴിവ് വരുന്ന മുറയ്ക്ക് മാത്രമേ ഇത്തരം നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയൂ. എന്നിരുന്നാലും കേരളത്തില്‍ നിന്ന് പ്രതിനിധിയുണ്ടാകുമെന്ന പ്രതീക്ഷ ഏറെക്കുറെ ഉറപ്പാണ്.

Rajagopal, Muralidharan

ഒ രാജഗോപാല്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ കേരളത്തിന് മന്ത്രിസ്ഥാനത്തിന് അര്‍ഹതയില്ലെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പ്രസ്താവന നടത്തിയിരുന്നു. കേരളം അയിത്തം കല്‍പ്പിച്ച പാര്‍ട്ടിയാണ് ബിജെപിയെന്നും അതുകൊണ്ട് തന്നെ പാര്‍ട്ടി എന്തിനാണ് കേരളത്തില്‍ മന്ത്രിമാരെ നല്‍കുന്നതെന്നും രാജഗോപാല്‍ ചോദിച്ചിരുന്നു. കേരളത്തിലെ പല പ്രമുഖ ബിജെപി നേതാക്കളും ഇക്കാര്യം പറഞ്ഞിരുന്നു. എന്തായാലും വൈകാതെ കേരളത്തിനും കേന്ദ്രമന്ത്രിയെ കിട്ടുമെന്ന് ഏതാണ്ട് ഉറപ്പാണ്.

English summary
O Rajagopal may get Governor's Post .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X