കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനാധിപത്യമെന്തിനെന്ന് കോടതിയോട് മുഖ്യമന്ത്രി

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: പ്ളസ്ടു കേസില്‍ ഹൈക്കോടതിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഹയര്‍ സെക്കന്ററി ഡയറക്ടര്‍ നല്‍കുന്ന ലിസ്റ്റ് അനുവദിയ്ക്കാനാണോ ജനാധിപത്യ സംവിധാനമെന്ന് മുഖ്യമന്ത്രി ചോദിയ്ക്കുന്നു. പ്ളസ്ടു വിഷയത്തില്‍ ഹൈക്കോടതിയുടെ ഉത്തരവിനെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മന്ത്രിസഭ ഉപസമിതിയ്ക്ക് നോട്ടീസ് നല്‍കിയ നടപടി തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിക്കാണ് നോട്ടീസ് നല്‍കേണ്ടത്

പ്ളസ്ടു കേസില്‍ ഹൈക്കോടതി വിധിയ്‌ക്കെതിരെ അപ്പീല്‍ നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. വിധി വിദ്യാര്‍ഥികളുടെ മൗലികാവകാശങ്ങള്‍ ലംഘിയ്ക്കുന്നതെന്ന് കാട്ടിയാണ് സര്‍ക്കാര്‍ കോടതിയെ സമീപിയ്ക്കുക. വ്യാഴാഴ്ച അപ്പീല്‍ സമര്‍പ്പിയ്ക്കും.

Oommen Chandy

കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിയ്ക്കാന്‍ സാധിയ്ക്കുന്ന പ്ളസ്ടു സ്‌കൂളുകളിലും ബാച്ചുകളിലും അഡ്മിഷന്‍ തുടരാനും യോഗത്തില്‍ തീരുമാനമായി. കോടതി വിധി ബാധകമല്ലാത്ത സ്‌കൂളുകളുടെ വിരം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിയ്ക്കും.

ഹൈക്കോടതിയുടേത് ഇടക്കാല ഉത്തരവ് മാത്രമാണെന്നും ഇത് സര്‍ക്കാരിന് തിരിച്ചടിയെന്നവാദം ശരിയല്ല. ഓരോ സ്‌കൂളിന്റെയും ആവശ്യകത കോടതിയെ ബോധ്യപ്പെടുത്തുമെന്നും മുഖ്യമന്ത്രി.

English summary
Oommen Chandy criticized high court verdict on Plus Two
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X