കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടൈറ്റാനിയം കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യപ്രതി

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: ടൈറ്റാനിയം കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യ പ്രതി. മുഖ്യമന്ത്രിയെ പ്രതിയാക്കി അന്വേഷണം നടത്തണമെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവ്. ടൈറ്റാനിയം ജീവനക്കാരന്‍ ജയന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. കേസ് തള്ളണമെന്ന വിജിലന്‍സിന്റെ ആവശ്യം കോടതി പരിഗണിച്ചില്ല.

മുഖ്യമന്ത്രിയ്ക്ക് പുറമെ രമേശ് ചെന്നിത്തല, വികെ ഇബ്രാഹിം കുഞ്ഞ് എന്നീ മന്ത്രിമാരെയും പ്രതി ചേര്‍ക്കണമെന്നും കോടതി കേസ് പുനരന്വേഷിയ്ക്കണമെന്നാണ് കോടതി ഉത്തരവ്. 200 കോടിയുടെ അഴിമതിയാണ് ടൈറ്റാനിയം കേസില്‍ ആരോപിയ്ക്കുന്നത്.

Oommen Chandy

നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഉപകരണങ്ങള്‍ ഉള്‍പ്പടെയുള്ളവ ഇറക്കുമതി ചെയ്യുന്നതിലാണ് വന്‍ അഴിമതി നടന്നതായി ആരോപണം. മുഖ്യമന്ത്രിയെയും രമേശ് ചെന്നിത്തലയെയും കുറ്റവിമുക്തരാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി. മന്ത്രിമാരുള്‍പ്പടെ 11 പേരെ പ്രതിചേര്‍ത്തുള്ള അന്വേഷണത്തിനാണ് കോടതി ഉത്തരവ്

English summary
Oommen Chandy the main accused in Titanium Case: Vigilance Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X