കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അച്ഛനെ കൊല്ലാന്‍ ശ്രമിച്ചവന്‍ മരിച്ചാല്‍ ആഹ്ലാദിക്കും; ജയരാജന്റെ മകന്‍

  • By Gokul
Google Oneindia Malayalam News

കണ്ണൂര്‍: ആര്‍എസ്എസ് നേതാവ് മനോജ് കുമാര്‍ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെ താന്‍ ഫേസ്ബുക്കിലിട്ട പോസ്റ്റ് മരണത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചുതന്നെയാണെന്ന് പി ജയരാജന്റെ മകന്‍ ജെയിന്‍ ജയരാജന്റെ വിശദീകരണം. ജെയിന്‍ കഴിഞ്ഞ ദിവസം സഖാക്കള്‍ക്ക് അഭിവാദ്യങ്ങള്‍ എന്ന പേരിലിട്ട ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിനെ തുടര്‍ന്നാണ് വിശദീകരണവുമായി മറ്റൊരു പോസ്റ്റ് ഫേസ്ബുക്കിലിട്ടത്.

ജയരാജന്റെ മകന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്:

പി ജയരാജന്റെ മകന്‍ ഫേസ്ബുക്കില്‍ എന്തോ വല്യ അപരാധ പോസ്റ്റിട്ടു എന്ന വാര്‍ത്ത കണ്ടു. സഖാക്കള്‍ക്ക് അഭിവാദ്യം എന്നതാണ് പോസ്റ്റ് അതാണ് അപരാധം. എന്ത് ഏത് എന്നൊന്നും ആരും ചോദിച്ചില്ല..

വിമര്‍ശനം സ്‌ക്രീന്‍ ഷോട്ട് ചര്‍ച്ച.. സംഘപരിവാര്‍കാര്‍ക്ക് എന്നെ പച്ചക്ക് കത്തിക്കണം.. മറ്റു ചിലര്‍ക്ക് അച്ചടക്കത്തിന്റെ ശാസ്ത്രവശങ്ങള്‍ പഠിപ്പിക്കണം. ഈ കൊലവിളിയും ഉപദേശങ്ങളുമായി വരുന്നവര്‍ ഒന്നോര്‍ക്കണം ഞാനൊരു മകനാണ്.

എന്റെ കുട്ടിക്കാലം ചോരയില്‍ മുക്കിയവന്‍ എന്റെ അച്ഛനെ ശാരീരികമായി തളര്‍ത്തിയവന്‍. ഞങ്ങളുടെ സുരേന്ദ്രേട്ടനെ വെട്ടി നുറുക്കിയവന്‍ തെരുവില്‍ കിടപ്പുണ്ട് എന്നു കേട്ടാല്‍. എന്നിലെ മകന്‍ സന്തോഷിക്കുക തന്നെ ചെയ്യും.

kannur-map

വീരന്റെ മാതൃഭൂമിയും സംഘത്തിന്റെ ജനമെന്ന മഞ്ഞ വാര്‍ത്തമാധ്യമങ്ങളും സോഷ്യല്‍ മീഡിയയിലെ ആട്ടക്കാരും എത്ര തന്നെ കിടന്നാടിയാലും.. ഞാന്‍ ജീവനുതുല്യം സ്‌നേഹിക്കുന്ന എന്റെ അച്ഛനോടുളള സ്‌നേഹം എന്നെ കൊണ്ട് വീണ്ടും അതേ വരികളേ പറയിക്കുകയുളളൂ.

എന്നെയങ്ങ് പുളുത്തി കളയാമെന്ന് ഗീര്‍വാണം മുഴക്കിയ തലശ്ശേരിയിലെ സംഘി പ്രമുഖാ നിന്നോട് ഒന്നു കൂടെ പറഞ്ഞേക്കാം നീയൊക്കെ കൂടി അങ്ങനെ അങ്ങ് എന്നെ പുളുത്തിയാല്‍ തന്നെ ജയരാജന്റെ മകനായല്ല കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രക്തസാക്ഷിയായാണ് ഞാന്‍ അറിയപ്പെടുക അതിലെനിക്ക് അഭിമാനമേയുളളൂ. അതുകൊണ്ട് ഇത്തരം ഇണ്ടാസ് കാട്ടി പേടിപ്പിക്കാന്‍ വരണ്ട..സകലമാന ആട്ടക്കാരോടും ഇതേ പറയാനുള്ളൂ.

മനോജ് കുമാര്‍ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെ ജയരാജന്റെ മകന്‍ 'ഈ സന്തോഷ വാര്‍ത്തയ്ക്കായി എത്ര കാലമായി കാത്തു നില്‍ക്കുന്നു. അഭിവാദ്യങ്ങള്‍ പ്രിയ സഖാക്കളെ...' എന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. പോസ്റ്റ് വിവാദമായതോടെ പിന്‍വലിക്കുകയും ചെയ്തു. മനോജ് കുമാര്‍ വധത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് പാര്‍ട്ടി വിശദീകരണവുമായി രംഗത്തെത്തിയ സാഹചര്യത്തില്‍ ജയരാജന്റെ മകന്‍ ഫേസ്ബുക്കില്‍ വീണ്ടും വിശദീകരണവുമായി രംഗത്തെത്തിയത് പാര്‍ട്ടിക്ക് തലവേദനയാകും.

English summary
Manoj Kumar murder P Jayarajan's son explanation on facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X