കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണംകടത്തി

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരത്തെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് കിലോ കണക്കിന് സ്വര്‍ണം പുറത്തേക്ക് കടത്തിയിട്ടുണ്ടെന്ന് സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ കണ്ടെത്തില്‍. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം തെളിവ് സഹിതം വ്യക്തമാക്കിയിട്ടുള്ളത്.

തഞ്ചാവൂര്‍ ജ്വല്ലേഴ്‌സ് ആണ് സ്വര്‍ണം കടത്തിയതെന്ന് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം വ്യക്തമാക്കുന്നു. 17 കിലോ സ്വര്‍ണവും മൂന്ന് കിലോ ശരപ്പൊളിമാലയും ആണ് കടത്തിയത്. ഇത് മണ്ണില്‍ പൂഴ്ത്തി ലോറികളിലായാണ് കടത്തിയതത്രെ.

Sree Padmanabhaswamy Temple

മാര്‍ത്താണ്ഡവര്‍മയാണ് ഈ സ്വര്‍ണം ഒക്കെ നല്‍കിയിട്ടുള്ളത്. മാര്‍ത്താണ്ഡവര്‍മ നല്‍കിയ സ്വര്‍ണത്തിന് കണക്കില്ലെന്നാണ് ജീവനക്കാരന്‍ നല്‍കിയ മൊഴി. ക്ഷേത്രത്തില്‍ നിന്നുള്ള സ്വര്‍ണം സ്വന്തമാക്കിയതിലുള്ള കുറ്റബോധം കൊണ്ട് തഞ്ചാവൂര്‍ ജ്വല്ലേഴ്‌സ് ഉടമകള്‍ ക്ഷേത്രത്തിലേക്ക് കാണിക്കപ്പെട്ടി സംഭാവന നല്‍കി.

ക്ഷേത്രത്തിന്റെ മുതല്‍പാടി മുറികളില്‍ കണക്കില്‍ പെടാത്ത സ്വര്‍ണം ഉണ്ടായിരുന്നതായും അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ക്ഷേത്രത്തിലേക്ക് ലഭിക്കുന്ന സംഭാവനകളില്‍ വിദേശ കറന്‍സികള്‍ വെട്ടിക്കുന്നതായും അമിക്കസ് ക്യൂറി കണ്ടെത്തുന്നു. ക്ഷേത്ര അധികൃതര്‍ക്ക് ഇതില്‍ പങ്കുണ്ടത്രെ. ക്ഷേത്രത്തില്‍ കാണിക്കയായി കിട്ടിയ നാണയങ്ങള്‍ എറണാകുളത്തെ വ്യാപാരിക്ക് നല്‍കിയതായും അമിക്കസ് ക്യൂറി കണ്ടെത്തുന്നു.

തിരുവിതാംകൂര്‍ രാജകുടുംബത്തേയും സംസ്ഥാന സര്‍ക്കാരിനേയും പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. സ്വകാര്യ സ്വത്ത് പോലെയാണ് രാജകുടുംബം ക്ഷേത്ര സ്വത്ത് കൈകാര്യം ചെയ്യുന്നതെന്ന് അമിക്കസ് ക്യൂറി ആരോപിച്ചിരുന്നു. ക്ഷേത്രത്തിന് പുതിയ ഭരണ സമിതി വേണമെന്നും ക്ഷേത്ര സ്വത്തുവകകള്‍ മുദ്രവച്ച് സൂക്ഷിക്കണം എന്നും ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.

English summary
Padmanabhaswamy temple gold pilfered: Amicus Curie
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X