കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് പ്രതിപക്ഷത്തിരിക്കേണ്ടിവരുമെന്ന് ചാക്കോ

  • By Soorya Chandran
Google Oneindia Malayalam News

തൃശൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കവേ കോണ്‍ഗ്രസിനെ ആപ്പിലാക്കി പിസി ചാക്കോ എംപിയുടെ പ്രസ്താവന. കോണ്‍ഗ്രസ് ഇത്തവണ പ്രതിപക്ഷത്തിരിക്കും എന്നാണ് പിസി ചാക്കോ പറഞ്ഞത്.

രാജ്യത്തെ രാഷ്ട്രീയ സാഹചര്യം ഇപ്പോള്‍ കോണ്‍ഗ്രസിന് അനുകൂലമല്ലെന്നും പിസി ചാക്കോ പറഞ്ഞു. പാര്‍ട്ടിയുടെ ദേശീയ വക്താവ് കൂടിയാണ് പിസി ചാക്കോ.

PC Chacko

പറയുന്ന കാര്യങ്ങള്‍ക്ക് കേള്‍ക്കുന്നവര്‍ക്ക് കൂടി വിശ്വാസയോഗ്യമാകണം എന്ന മുഖവുരയോടെയാണ് ചാക്കോ തുടങ്ങിയത്. യുപിഎ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതില്‍ പാര്‍ട്ടിയും സര്‍ക്കാരും പരാജയപ്പെട്ടു. പ്രധാനമന്ത്രി മുതല്‍ പാര്‍ട്ടിയുടെ വക്താക്കള്‍ വരെ ഇതിന് ഉത്തരവാദികളാണെന്നും ചാക്കോ പറഞ്ഞു.

സര്‍ക്കാരിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ വേണ്ട രീതിയില്‍ നേരിടാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ പിസി ചാക്കോയുടെ പരാമര്‍ശത്തിനെതിരെ കെപിസി നേതൃത്വം രംഗത്തെത്തി. കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ വാര്‍ത്താസമ്മേളനത്തിനടക്കാണ് ഇതിനോട് പ്രതികരിച്ചത്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും കേരളത്തില്‍ ഇത്തവണ യുഡിഎഫ് നേട്ടം കൊയ്യും എന്നാണ് പിസി ചാക്കോയുടെ വിശ്വാസം. കഴിഞ്ഞ തവണ തൃശൂരില്‍ നിന്ന് പാര്‍ലമെന്റില്‍ എത്തിയ പിസി ചാക്കോ ഇത്തവണ ചാലക്കുടി മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നത്.

മണ്ഡല മാറ്റം പിസി ചാക്കോയുടെ ആവശ്യത്തെത്തുടര്‍ന്നായിരുന്നു. എന്നാല്‍ നിലവിലെ ചാലക്കുടി എംപി ആയ കെപി ധനപാലന്‍ തുടക്കത്തില്‍ ഇക്കാര്യം അംഗീകരിച്ചിരുന്നില്ല. പിന്നീട് ഹൈക്കമാന്‍ഡ് ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്.

English summary
PC Chakko not expect Congress to regain power in Centre
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X