കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍സിസി ക്യാമ്പില്‍ പന്നിയിറച്ചി, സ്‌കൂളില്‍ സംഘര്‍ഷം

  • By Soorya Chandran
Google Oneindia Malayalam News

കോട്ടയം: എന്‍സിസി ക്യാമ്പില്‍ പന്നിയിറച്ചി വിളമ്പാന്‍ പാടില്ലെന്ന് പ്രത്യേക നിയമം ഒന്നും ഇല്ല. പക്ഷേ ചില പ്രത്യേക സാഹചര്യങ്ങളില്‍ പന്നിയിറച്ചിയും സംഘര്‍ഷത്തിന് കാരണമാകും.

കോട്ടയം ജില്ലയിലെ എരുമേലിയിലെ സെന്റ് തോമസ് സ്‌കൂളിലാണ് സംഭവം. സ്വാതന്ത്ര്യദിന പരേഡിലേക്കുളള എന്‍സിസി കേഡറ്റുകള്‍ക്കുള്ള ക്യാമ്പില്‍ പന്നിയിറച്ചി നല്‍കിയതാണ് പ്രശ്‌നമായത്. കത്തോലിക്ക വിഭാഗം നടത്തുന്ന സ്‌കൂളില്‍ പ്രശ്‌നമുണ്ടാക്കിയതാകട്ടെ വിവിധ മുസ്ലീം സംഘടനകളും.

Erumeli Map

ക്രിസ്ത്യാനികള്‍ക്കിടയില്‍ പന്നിയിറച്ചി കഴിക്കുന്നത് ഒരു കുറ്റമല്ല. എന്നാല്‍ എന്‍സിസി ക്യാമ്പില്‍ മുസ്ലീം വിദ്യാര്‍ത്ഥികള്‍ കൂടി ഉണ്ടാകുമ്പോള്‍ പന്നിയിറച്ചി വിളമ്പുന്നത് ശരിയാണോ... അതും റംസാന്‍ മാസത്തില്‍.... ഇതാണ് ചോദ്യം.

സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനത്തിനായിരുന്നു യഥാര്‍ത്ഥത്തില്‍ പന്നിയിറച്ചി ഉണ്ടാക്കിയതത്രെ. എന്‍സിസി ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്കും ഇതേ ഭക്ഷണം തന്നെ നല്‍കുകയായിരുന്നു. മുസ്ലീം കുട്ടികളോട് ഈ ഭക്ഷണം കഴിക്കേണ്ടെന്ന് അധ്യാപകര്‍ നിര്‍ദ്ദേശവും നല്‍കിയിരുന്നു എന്നാണ് വിവരം. പക്ഷേ വിവരം പുറത്തെത്തിയപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടുപോയി.

എരുമേലി മുസ്ലീം ജമാ അത്തിന്റെ നേതൃത്വത്തില്‍ ചില മുസ്ലീം സംഘടനകള്‍ സ്‌കൂളിലെത്തി ബഹളം തുടങ്ങി. പന്നിയിറച്ചി വിളമ്പിയ അധ്യാപകന്‍ മാപ്പുപറയണം എന്നായിരുന്നു ആവശ്യം. എന്നാല്‍ വിശദമായ അന്വേഷണത്തിന് രണ്ട് ദിവസം വേണം എന്നായി സ്‌കൂള്‍ അധികൃതര്‍. ഇതോടെ സഘര്‍ഷമായി, ഇറച്ചി വിളമ്പിക്കൊടുത്ത അധ്യാപകനെ മര്‍ദ്ദിക്കുകയും ചെയ്തു.

പോലീസെത്തിയാണ് സംഘര്‍ഷം നിയന്ത്രിച്ചത്. ഒടുവില്‍ ഇറച്ചി വിളമ്പിയ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രധാനാധ്യാപകനുള്‍പ്പെടെ മൂന്ന് അധ്യാപകരെ സസ്‌പെന്റ് ചെയ്യുകയും ചെയ്തു.

English summary
Pig meet served in NCC camp conducted at Erumely St Thomas School ended in tension and Police arrest.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X