കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ ചാണ്ടിയുടെ മദ്യനയത്തിന് പിണറായിയുടെ പിന്തുണ

  • By Soorya Chandran
Google Oneindia Malayalam News

ആലപ്പുഴ: അങ്ങനെ ഒരു കാര്യത്തിലെങ്കിലും ഭരണ പക്ഷവും പ്രതിപക്ഷവും ഒരുമിക്കുന്ന മനോഹരമായ കാഴ്ചക്ക് കേരളം സാക്ഷിയാകുന്നു. യുഡിഎഫിനെ വലച്ച ബാര്‍ പ്രശ്‌നം പുതിയ മദ്യനയത്തിലേക്കെത്തിപ്പോള്‍ പിന്തുണയുമായി സിപിഎമ്മും.

സര്‍ക്കാരിന്റെ പുതിയ മദ്യനയത്തെ സിപിഎം പൂര്‍ണമായി പിന്തുണക്കുന്നു എന്നാണ് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞത്. പണ്ട് ആന്റണി സര്‍ക്കാര്‍ ചാരായം നിരോധിച്ചപ്പോള്‍ അതിനെതിരെ സമരത്തിനിറങ്ങിയ ചരിത്രമാണ് സിപിഎമ്മിനുള്ളത്. എന്നാല്‍ അത് ചാരായ ഷാപ്പുകളിലെ തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു.

Pinarayi Vijayan

സര്‍ക്കാരിന്റെ മദ്യ നയത്തിന് മാത്രമേ പിണറായിയുടെ പിന്തുണയുള്ള. മദ്യനയം യുഡിഎഫിലെ വന്‍ പ്രതിസന്ധിയാണ് ഇപ്പോള്‍ പുറത്തുകൊണ്ടു വന്നിരിക്കുന്നതെന്നാണ് പിണറായി വിജയന്റെ വിലയിരുത്തല്‍.

ഘട്ടംഘട്ടമായി മദ്യം നിരോധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെക്കുറിച്ച് സിപിഎമ്മിന്റെ പ്രമുഖ നേതാക്കളാരും രംഗത്തെത്തിയിരുന്നില്ല. പിണറായി തന്നെയാണ് ഇക്കാര്യത്തില്‍ ആദ്യ പ്രതികരണം നല്‍കിയത്.

ബാറുകള്‍ പൂട്ടുന്നതില്‍ തെറ്റില്ലെങ്കിലും അവിടത്തെ ജീവനക്കാരുടെ പുനരധിവാസം സംബന്ധിച്ച പാക്കേജ് സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കണം എന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു. എല്‍ഡിഎഫിനും മദ്യ നയമുണ്ട്. അത് തങ്ങള്‍ അധികാരത്തിലെത്തുമ്പോള്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു .

English summary
Pinarayi Vijayan supports UDF's liquor policy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X