കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിയും കുഞ്ഞനന്തനും തമ്മിലെന്ത്?

Google Oneindia Malayalam News

കണ്ണൂര്‍: ടിപി വധക്കേസില്‍ സിപിഎമ്മിന് പങ്കില്ലെന്ന് വിശ്വസിക്കുന്നവര്‍ വളരെ ചുരുക്കമായിരിക്കും. കൊലപാതകത്തിന് തൊട്ടുപിറകെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അടക്കമുള്ളവര്‍ നടത്തിയ പല പ്രസ്താവനകളും ഈ സംശയത്തെ ഊട്ടിയുറപ്പിക്കുകയായിരുന്നു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ചില നീക്കങ്ങള്‍ മാത്രമാണ് ഇതില്‍ വ്യത്യസ്തമായിട്ടുള്ളത്.

ഇപ്പോള്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ഇനി ആരെ പേടിയ്ക്കാന്‍. ടിപി വധക്കേസിലെ മുഖ്യപ്രതികളിലൊരാളായ പികെ കുഞ്ഞനന്തനെ കാണാന്‍ പിണറായി ജയിലിലെത്തി. കൂടെയുള്ളവരുടെ നീണ്ട ലിസ്റ്റ് കണ്ടാല്‍ കുഞ്ഞനന്തനെ ചീത്ത പറയാന്‍ വേണ്ടിയല്ല പാര്‍ട്ടി സെക്രട്ടറി പോയിട്ടുള്ളതെന്ന് മനസ്സിലാകും. അതേ, സഖാവിന്റെ ക്ഷേമം അന്വേഷിക്കാന്‍ തന്നെ. പാര്‍ട്ടിയ്ക്കുവേണ്ടി 'മഹത്തായ കടമ' ചെയ്തയാളെ ആദരിക്കുകയാണെന്ന് ചുരുക്കം.

Pinarayi_kunjananthan

കണ്ണൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍മന്ത്രിയുമായ പികെ ശ്രീമതി, എംഎല്‍എ മാരായ ജെയിംസ് മാത്യു, ടിവി രാജേഷ്, സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇപി ജയരാജന്‍, എംവി ജയരാജന്‍, കെകെ രാഗേഷ് എന്നീ 'ഭക്തന്മാരുംട ഒപ്പമുണ്ടായിരുന്നു.

പാനൂര്‍ എരിയ കമ്മിറ്റി അംഗമായ ജയരാജന്‍ ടിപി വധക്കേസിലെ 13ാം പ്രതിയാണ്. ജീവപര്യന്തം ശിക്ഷ വിധിച്ച കുഞ്ഞനന്തന്‍ ഇപ്പോഴും പാര്‍ട്ടിയ്ക്ക് പ്രിയപ്പെട്ടവനാണെന്ന് ചുരുക്കം. നേതൃത്വത്തിന്റെ അറിവോടെയല്ല കൊല നടത്തിയതെന്ന് പാര്‍ട്ടി ആവര്‍ത്തിച്ചു പറയുന്നു. പ്രാദേശികമായ വൈരമാണ് കൊലപാതകത്തിനു കാരണമെന്നും 'പാര്‍ട്ടി പോലിസ്' കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

അപ്പോള്‍ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം കുഞ്ഞനന്തന്‍ ഒരു കൊലപാതകകേസിലെ പ്രതിയാണ്. പല പാര്‍ട്ടി പ്രവര്‍ത്തകരും മറ്റു കേസുകളില്‍ പ്രതിയാകാറുണ്ട്. അവരെയൊന്നും സിപിഎം സംസ്ഥാന സെക്രട്ടറി സന്ദര്‍ശിക്കാറൊന്നുമില്ല.

ജയിലിലും പുറത്തും ടിപിവധക്കേസിലെ പ്രതികള്‍ക്ക് ലഭിക്കുന്ന അമിത പരിഗണനയും ജയിലിലെ മനുഷ്യാവകാശലംഘനത്തിന്റെ പേരില്‍(അതും ടിപി വധക്കേസിലെ മാത്രം) സിപിഎം നേതാക്കള്‍ പ്രക്ഷോഭത്തിനിറങ്ങിയതും കുടുംബക്കാരെ ഇളക്കിവിട്ടതും കേസ് നടത്താനുള്ള ചെലവ് കണ്ടെത്തുന്നതും എല്ലാം കൂടി കൂട്ടിവായിച്ചാല്‍ ചോറു തിന്നുന്നവര്‍ക്ക് കാര്യം മനസ്സിലാകും.

കുഞ്ഞനന്തന് വായ്പുണ്ണ് വന്നാലും പല്ല് വേദനയുണ്ടായാലും ചികിത്സിയ്ക്കാന്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ തന്നെ വേണം. ജയില്‍ ഡോക്ടര്‍ പോരായെന്ന് ചുരുക്കം. പോകുന്ന പോക്കില്‍ വടകരയിലെ ഇന്ത്യന്‍ കോഫി ഹൗസില്‍ പ്രദേശിക നേതാക്കളുമായി കൂടിക്കാഴ്ച. കോഴിക്കോട് കുടുംബാംഗങ്ങളുമായി ചായക്കുടി എന്നീ കലാപരിപാടികളും നടത്തേണ്ടതുണ്ട്. പിന്നെ കുഞ്ഞനന്തന്റെ കുടുംബാംഗങ്ങള്‍ക്ക് അയാളെ കാണണ്ടേയെന്നാണ് പിണറായി സഖാക്കളുടെ ചോദ്യം. ജയിലില്‍ നിന്ന് പ്രതിയെ പുറത്തിറക്കുന്നതുമുതല്‍ മെച്ചപ്പെട്ട ടൈം മാനേജ്‌മെന്റാണ് കൂടെയുള്ള ഉദ്യോഗസ്ഥരോ പാര്‍ട്ടി പ്രവര്‍ത്തകരോ നടത്തുന്നത്.

English summary
Pinarayi visited T.P case convict Kunjananthan in Kannur Jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X