കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്ലസ് ടു ക്രമക്കേട് അന്വേഷിക്കാന്‍ സിംഗം എത്തുന്നു

  • By Gokul
Google Oneindia Malayalam News

തിരുവനന്തപുരം: പ്ലസ് ടു സ്‌കൂളുകള്‍ അനുവദിച്ചതില്‍ കോടിക്കണക്കിന് രൂപയുടെ കോഴ ഇടപാട് നടന്നെന്നും മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സ്‌കൂളുകള്‍ അനുവദിച്ചതെന്നും കാട്ടി നല്‍കിയ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ മുന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് എത്തുന്നു. ലോകായുക്തയുടെ നിര്‍ദ്ദേശപ്രകാരമാണ് ഋഷിരാജ്‌സിംഗിന്റെ വരവ്.

അഡ്വ, ഷീല ദേവിയാണ് പ്ലസ് ടു ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ലോകായുക്തയില്‍ ഹര്‍ജി നല്‍കിയത്. സിബിഐ അന്വേഷിക്കണമെന്നായിരുന്നു പരാതിക്കാരിയുടെ ആവശ്യം. എന്നാല്‍ സംസ്ഥാന പോലീസില്‍ തന്നെ വിശ്വസ്തരായ ഉദ്യോഗസ്ഥരുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഋഷിരാജ് സിംഗിനെ അന്വേഷണത്തിന് നിയമിക്കാന്‍ ലോകായുക്ത ഉത്തരവിട്ടത്.

rishiraj-singh

വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ്, ഡിപിഐ എ ഷാജഹാന്‍, പ്രൈവറ്റ് സെക്രട്ടറി വിവി അബ്ദുല്‍ റസാഖ്, ജോയിന്റ് ഡയറക്ടര്‍ ഡോ. പിഎ സാജുദീന്‍ എന്നിവരെ എതിര്‍കക്ഷികളാക്കിക്കൊണ്ടാണ് ഹര്‍ജി അഡ്വ. ഷീല ദേവി ഹര്‍ജി നല്‍കിയത്.

ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് പയസ് സി കുര്യാക്കോസ്, ഉപലോകായുക്ത ജസ്റ്റിസ് ജസ്റ്റിസ് കെപി ബാലചന്ദ്രന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഋഷിരാജ് സിംഗിനെ നിര്‍ദ്ദേശിച്ചത്. അന്വേഷണത്തിനായി ഋഷിരാജ് സിംഗിന്റെ സേവനം വിട്ടു നല്‍കണമെന്ന് ഡിജിപിയിയോട് ലോകായുക്ത ആവശ്യപ്പെട്ടു. മാത്രമല്ല, ഋഷിരാജ് സിംഗിന് താത്പര്യമുള്ളവരെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

English summary
Plus-two school issue; Lokayuta appoints rishi Raj Singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X