കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളം സംസാരിച്ചതിന് പ്ളസ്ടു വിദ്യാര്‍ഥികളെ പുറത്താക്കി

  • By Meera Balan
Google Oneindia Malayalam News

കോട്ടയം: കോട്ടയത്ത് മലയാളം സംസാരിച്ചതിന് വിദ്യാര്‍ഥികളെ ക്ളാസില്‍ നിന്ന് പുറത്താക്കി. കോട്ടയത്തെ ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവമെന്നാണ് റിപ്പോര്‍ട്ട്. പ്ളസ്ടു വിദ്യാര്‍ഥികളെയാണ് പുറത്താക്കിയത്. മാത്രമല്ല മലയാളം സംസാരിച്ചതിന് 250 രൂപ പിഴ നല്‍കണമെന്നും സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടു. സ്‌കൂളിലേയ്ക്ക് സിപിഎം മാര്‍ച്ച് നടത്തി.

ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. എന്നാല്‍ വൈകിയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ സംഭവത്തില്‍ പ്രതിഷേധിച്ചത്. അമ്പതോളം പ്ളസ്ടു വിദ്യാര്‍ഥികളെയാണ് പുറത്താക്കിയത്. പിറ്റേന്ന് കുട്ടികള്‍ക്ക് മാതൃക പരീക്ഷയായിരുന്ന. അതിനാല്‍ തന്നെ ചില രക്ഷകര്‍ത്താക്കള്‍ പിഴ നല്‍കി കുട്ടികളെ ക്ളാസില്‍ കയറ്റി. കൂട്ടത്തോടെ കുട്ടികള്‍ പുറത്ത് നില്‍ക്കുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാരാണ് കാര്യം അന്വേഷിച്ചറിഞ്ഞത്.

Kottayam

തുടര്‍ന്ന് ഇവര്‍ തന്നെ വിവരം രക്ഷകര്‍ത്താക്കളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും അറിയിച്ചു. കുട്ടികള്‍ നന്നായി ഇംഗ്ളീഷ് സംസാരിയ്ക്കുന്നതിന് വേണ്ടിയാണ് തങ്ങള്‍ പുറത്താക്കിയതും പിഴ ചുമത്തിയതെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

English summary
A Private school in Kottayam expelled plus two students for talking Malayalam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X