കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഫീസിലിരുന്ന് കള്ളുകുടിച്ച പോലീസുകാരന്‍ പിടിയില്‍

  • By Soorya Chandran
Google Oneindia Malayalam News

ആലുവ: ഓഫീസിലിരുന്ന് മദ്യപിച്ച പോലീസ് ഉദ്യോഗസ്ഥന് പണികിട്ടി. കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു.

ഫെബ്രുവരി അഞ്ചിന് ആലുവയിലാണ് സംഭവം. ആലുവ റൂറല്‍ പോലീസിന്റെ ടെലികമ്യൂണിക്കേഷന്‍ ഓഫീസിലിരുന്നായിരുന്നു പോലീസുകാരുടെ മദ്യപാനം. പിടിയിലായത് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും. പിടികൂടിയത് യൂത്ത് കോണ്‍ഗ്രസുകാരും.

Liquor

ടെലികമ്യൂണിക്കേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഏലിയാസ് ജോണിനെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യോടെ പിടികൂടിയത്. രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓഫീസ് വളയുകയായിരുന്നു.

ആള്‍ക്കൂട്ടം കണ്ടതും ഏലിയാസ് ജോണിന്റെ കൂടെ ഉണ്ടായിരുന്ന രണ്ട് പോലീസുകാര്‍ ഓടി രക്ഷപ്പെട്ടു. കയ്യിലുണ്ടായിരുന്ന മദ്യക്കുപ്പികള്‍ മാലിന്യക്കുഴിയിലേക്ക് വലിച്ചെറിഞ്ഞിട്ടാണ് ഇവര്‍ രക്ഷപ്പെട്ടത്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിഐയെ ഓഫീസില്‍ പൂട്ടിയിട്ടു. ഇതോടെ സംഭവം വാര്‍ത്തയായി. പിന്നീട് ഡിവൈഎസ്പി വികെ സനല്‍കുമാറിന്റെ നേതൃത്വത്തില്‍ പോലീ സംഘമെത്തിയാണ് ഇയാളെ മോചിപ്പിച്ചത്. കസ്റ്റഡിയിലെടുത്ത സിഐയെ വൈദ്യപരിശോധനക്ക് വിധേയനാക്കിയപ്പോള്‍ മദ്യപിച്ചകാര്യം സ്ഥിരീകരിക്കുകയും ചെയ്തു.

സംഭവം സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ പോലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസുകാര്‍ ആഭ്യന്തരമന്ത്രിക്ക് ഫാക്‌സും അയച്ചിട്ടുണ്ട്.

English summary
Police officer caught by Youth Congress workers while drinking liquor .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X