കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്കില്‍ ദേശീയഗാനത്തെ അധിക്ഷേപിച്ചു; രണ്ട് പേര്‍ക്കെതിരെ കേസ്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: തീയേറ്ററില്‍ സിനിമക്ക് മുമ്പ് ദേശീയഗാനം പ്രദര്‍ശിപ്പിച്ചപ്പോള്‍ കൂക്കിവിളിക്കുകയും പിന്നീട് ഫേസ്ബുക്കില്‍ അധിക്ഷേപപരമായ പരാമര്‍ശം നടത്തുകയും ചെയ്ത രണ്ട് യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്താണ് സംഭവം നടന്നത്. സര്‍ക്കാരിന്റെ നിള തീയേറ്ററില്‍ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന സിനിമ പ്രദര്‍ശിപ്പിക്കുമ്പോഴാണ് ഇവര്‍ ദേശീയ ഗാനത്തെ അധിക്ഷേപിച്ചത്. ദേശീയഗാനം പ്രദര്‍ശിപ്പിച്ചപ്പോള്‍ ഇവര്‍ എഴുന്നേറ്റ് നില്‍ക്കാന്‍ വിസമ്മതിക്കുകയും കൂക്കിവിളിക്കുകയും ചെയ്തു.

Salman Arrest

സല്‍മാന്‍ ദീപക് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവര്‍ക്കൊപ്പം രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും ഉണ്ടായിരുന്നു. ഇവരാരും തന്നെ ദേശീയഗാനത്തിന്റെ സമയത്ത് എഴുന്നേറ്റ് നിന്നില്ലെന്നാണ് പരാതിയില്‍ പറയുന്നത്. തീയേറ്ററില്‍ ഉണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ത്ഥിയാണ് പരാതി നല്‍കിയത്. സല്‍മാനെ ആഗസ്റ്റ് 19 ന് രാത്രി വീട്ടില്‍ നിന്ന് തമ്പാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോയതാണ് വിവരം. സല്‍മാന്റെ ഒരു സുഹൃത്ത് ഇക്കാര്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഈ സംഭവത്തിന് ശേഷം ഫേസ്ബുക്കില്‍ സല്‍മാന്‍ ദേശീയഗാനത്തേയും സ്വാതന്ത്ര്യ ദിനാഘോഷത്തേയും മോശം വാക്കുകള്‍ ഉപയോഗിച്ച് വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. തമ്പാട്ടി തമ്പാട്ടി എന്ന പേരിലുള്ള പ്രൊഫൈലില്‍ പോസ്റ്റ് ചെയ്ത സ്റ്റാറ്റസിന് കീഴിലായിരുന്നു സല്‍മാന്റെ കമന്റ്. ദേശീയപതാകയെ അടിവസ്ത്രമെന്ന് പറഞ്ഞ തമ്പാട്ടി തമ്പാട്ടി പ്രൊഫൈല്‍ ഉടമക്കെതിരേയും കേസെടുക്കുമെന്നാണ് വിവരം.

English summary
Police registered case against two youths for insulting National Anthem.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X