കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധ്യാപികയുടെ ആത്മഹത്യയിലും ബ്ളാക്ക്മെയിലിംഗ് സംഘത്തിന് പങ്ക്?

  • By Meera Balan
Google Oneindia Malayalam News

ആലപ്പുഴ: ആലപ്പുഴയില്‍ റിട്ട.അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൊച്ചി നീലച്ചിത്ര ബ്ളാക്ക്‌മെയിലിംഗ് കേസിലെ പ്രതി ബിന്ധ്യാ തോമസിനു (സൂര്യ 32)പങ്കെന്ന് സൂചന. ഒരു വര്‍ഷം മുമ്പാണ് അധ്യാപിക ആത്മഹത്യ ചെയ്തത്. ഇവരുടെ മൂത്തമകനുമായി ബിന്ധ്യയ്ക്കുണ്ടായിരുന്ന വഴിവിട്ട ബന്ധമാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് സൂചന.

ഈ ബന്ധത്തെച്ചൊല്ലി അധ്യാപികയുടെ മൂത്തമകനും ഇളയ മകനും തമ്മില്‍ വഴക്കിടുകയും മൂത്തമകന്‍ അധ്യാപികയെ ആക്രമിയ്ക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഇവര്‍ ആത്മഹത്യ ചെയ്തത്.

Ruksana

ആലപ്പുഴയില്‍ നിന്ന് കൊച്ചിയിലേയ്ക്ക് താമസം മാറിയെങ്കിലും അധ്യാപികയുടെ മകനെ കാണുന്നതിനായി ബിന്ധ്യയെന്ന സൂര്യ ഇടയ്ക്ക് ആലപ്പുഴയിലെത്താറുണ്ടായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.

പുന്നപ്രയിലായിരുന്നു ബിന്ധ്യ ആദ്യം താമസിച്ചിരുന്നത്. അമ്മ കൊച്ചിയിടെ ഒരു പ്രമുഖ ട്രൂപ്പിലെ നാടക നടിയായിരുന്നു. ഇവരുടെ ഏകമകളായിരുന്നു ബിന്ധ്യ. പ്രീഡിഗ്രിയ്ക്ക് പഠിയ്ക്കുമ്പോള്‍ അന്യമതക്കാരനായ ഒരാള്‍ക്കൊപ്പം ഇവര്‍ ഒളിച്ചോടി.

പിന്നീട് സ്വന്തം മതത്തില്‍പെട്ട മറ്റൊരു യുവാവിനെ വിവാഹം കഴിച്ചു. എന്നാല്‍ ഈ ബന്ധവും തെറ്റിപ്പിരിഞ്ഞു. പിന്നീട് അമ്മയൊടൊപ്പം കൊച്ചിയിലേയ്ക്ക് താമസം മാറുകയായിരുന്നു. ആലപ്പുഴയിലെ വീട്ടില്‍ അനാശാസ്യം നടത്തിയതിന് ഇവരെ നാട്ടുകാര്‍ പിടികൂടിയിരുന്നു.

English summary
Police suspects Blackmailing Gang behind the death of Teacher in Alappuzha ?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X