കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈദ്യുതി നിയന്ത്രണം ഒരാഴ്ച നീണ്ടേക്കും

  • By Meera Balan
Google Oneindia Malayalam News

തൊടപുഴ: മൂലമറ്റം പവര്‍ ഹൗസി്‌ലെ ജനറേറ്റര്‍ തകരാര്‍ പരിഹരിയ്ക്കാന്‍ ഒരാഴ്ചയെങ്കിലും വേണ്ടി വരുന്നതിനാല്‍ വൈദ്യുതി നിയന്ത്രണം ഒരാഴ്ച കൂടി നീളും. വൈദ്യുതി വാങ്ങിയാണ് ഓരോ ദിവസവും മുന്നോട്ട് പോകുന്നതെന്ന് ഉദ്യോഗസ്ഥര്‍.കനത്ത മഴമൂലം ഉപഭോഗം കുറഞ്ഞതിനാല്‍ തല്‍ക്കാലം പിടിച്ച്‌നില്‍ക്കാനാവുമെന്നാണ് ഉദ്യോഗസ്ഥര്‍ കരുതുന്നത്.

മൂലമറ്റത്തെ ആറാം ജനറേറ്ററിന്റെ പവര്‍ ട്രാന്‍സ് ഫോര്‍മറാണ് കഴിഞ്ഞ ദിവസം തകരാറിലായത്. പകരം ട്രാന്‍സ്‌ഫോര്‍മര്‍ ഉണ്ടെങ്കിലും അത് പ്രവര്‍ത്തിപ്പിയ്ക്കാന്‍ ഒരാഴ്ചയോളം സമയമെടുക്കും. ഇതോടെ 130 മെഗാവാട്ട് വൈദ്യുതിയാണ് ഒറ്റയടിയ്ക്ക് കുറയുന്നത്.

Bulb

കേന്ദ്രപൂളില്‍ നിന്ന് ലഭിയ്ക്കുന്ന വൈദ്യുതിയിലും 150 മെഗാവ്ട്ടിന്‍രെ കുറവ് വന്നിരുന്നു. ഇതിനൊടൊപ്പം തന്നെ മൂലമറ്റത്തെ 130 മെഗാവാട്ട് വൈദ്യുതിയും കുറവ് വന്നു. തുടര്‍ന്ന് തിങ്കളാഴ്ച 15 മിനിട്ടോളം വൈദ്യുതി നിയന്ത്രിയ്‌ക്കേണ്ടി വന്നു.

തുടര്‍ന്നുള്ള ദിവസങ്ങളിലും വൈദ്യുതി നിയന്ത്രണം തുടരാനാണ് സാധ്യത. ഒരാഴ്ചയോളം വൈദ്യുതി നിയന്ത്രണം തുടരും. സംസ്ഥാനത്തെ മൊത്തം ഉത്പ്പാദനത്തിന്റെ 54.44 ശതമാനത്തോളം മൂലമറ്റത്തായിരുന്നു ഉത്പാദിപ്പിച്ചിരുന്നത്.

English summary
Power Regulation may continue for one week
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X