കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാമോലിന്‍:വിഎസിന് വേണ്ടി പ്രശാന്ത് ഭൂഷന്‍ ഹാജരാകും

  • By Aswathi
Google Oneindia Malayalam News

ദില്ലി: ആം ആദ്മി പാര്‍ട്ടി നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ പ്രശാന്ത് ഭൂഷനും കേരള പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും തമ്മില്‍ കൂടിക്കാഴ്ച നടത്തി. പാമോലിന്‍ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ വി എസിനു വേണ്ടി സുപ്രീകോടതിയില്‍ താന്‍ ഹാജരാകുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രശാന്ത് ഭൂഷന്‍ പറഞ്ഞു.

അരവിന്ദ് കെജ്രിവാള്‍ വി എസിനെ എ എ പിയിലേക്ക് ക്ഷണിച്ചതിന് ശേഷം ഭൂഷനുമായി നടത്തുന്ന കൂടിക്കാഴ്ച രാഷ്ട്രീയതലത്തില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം കടന്നു വന്നിട്ടേയില്ലെന്ന് വി എസും പ്രശാന്ത് ഭൂഷനും വ്യക്തമാക്കി.

prashant-bhushan-achuthanandan

രാവിലെ കേരള ഹൗസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. വി എസിന്റെ നിയമ പോരാട്ടങ്ങള്‍ക്ക് എന്നും പിന്തുണയുമായി താന്‍ ഉണ്ടായിരുന്നതാണ്. അത് ഇനിയും അങ്ങനെ തന്നെയായിരിക്കും. പാമോലിന്‍ കേസില്‍ വി എസിന് വേണ്ടി ഹാജരാകും- പ്രശാന്ത് ഭൂഷന്‍ പറഞ്ഞു.

അതേ സമയം, ആം ആദ്മിയിലേക്ക് വി എസ് ഇല്ലെന്നത് നേരത്തെ ചര്‍ച്ച ചെയ്ത കാര്യമാണെന്നും അക്കാര്യത്തില്‍ ഇപ്പോള്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും ഭൂഷന്‍ വ്യക്തമാക്കി. രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനല്ല പ്രശാന്ത് ഭൂഷന്‍ തന്നെ കാണാന്‍ വന്നതെന്ന് വി എസും പ്രതികരിച്ചു.

ഐസ്‌ക്രീം കേസ് അടക്കമുള്ള വി എസിന്റെ നിയമ പോരാട്ടങ്ങള്‍ക്ക് പ്രശാന്ത് ഭൂഷനാണ് ഹാജരായത്. ഈ സാചര്യത്തിലാണ് പാമോയില്‍ കേസും ഭൂഷന്‍ തന്നെ ഏറ്റെടുത്തത്. സിപി എം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് വി എസ് ദില്ലിയിലെത്തിയത്. കൂടിക്കാഴ്ച അര മണിക്കൂറോളം നീണ്ടു നിന്നു.

English summary
Noted advocate and Aam Aadmi Party leader Prashant Bhushan will appear in the Supreme Court for opposition leader V S Achuthanandan in the case related to palmolein corruption.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X