കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപദേശികളുടെ പിഴവ്: രാഹുല്‍ സീനിയേഴ്‌സിനെ ഗൗനിക്കുന്നില്ല: ഉമ്മന്‍ചാണ്ടി

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരാജയം രാഹുല്‍ ഗാന്ധിയുടെ പിഴവ് മാത്രമാണെന്ന് കോണ്‍ഗ്രസില്‍ പൊതുവെ അഭിപ്രായമുണ്ട്. രാഹുല്‍ ഗാന്ധി വിഡ്ഢിയാണ്, ജോക്കറാണ് രാഹുലിന്റെ പരിഷ്‌കാരങ്ങള്‍ തുഗ്ലക് പരിഷ്‌കാരങ്ങളാണ്, രാഹുലിന് ഭരിക്കാന്‍ കഴിവില്ല...ഇതൊന്നും പറഞ്ഞത് മറ്റ് പാര്‍ട്ടിക്കാരല്ല, കോണ്‍ഗ്രസിനകത്തെ തലമുതിര്‍ന്ന നേതാക്കള്‍ തന്നെയാണ്.

കേരള മുഖ്യമന്തരി ഉമ്മന്‍ചാണ്ടിയും പറഞ്ഞു, രാഹുലിന് മുതിര്‍ന്ന നേതാക്കളെ ഗൗനിക്കാന്‍ അറിയില്ലെന്ന്. രാഹുല്‍ ഗാന്ധി മുതിര്‍ന്ന നേതാക്കളെ ഗൗനിക്കുന്നില്ലെന്ന് തോന്നിയിട്ടുണ്ടെന്നും, പക്ഷെ പിഴവ് അദ്ദേഹത്തിന്റെ ഉപദേശകരുടേതാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

oommen-chandy

രാഹുല്‍ ഗാന്ധിയെ പറ്റി വിമര്‍ശനാത്മകമായി അഭിപ്രായമില്ല. എന്നാല്‍ ഉപദേശികള്‍ക്ക് ചില പോരായിമകളുണ്ടായിരിക്കാം. രാഹുല്‍ നേതാക്കളെ വേണ്ടരീതിയില്‍ ഗൗനിക്കുന്നില്ലെന്നോ അവജ്ഞ പുലര്‍ത്തുന്നുവെന്നോ തോന്നലുണ്ടാക്കുന്നിടത്താണ് ഉപദേശകരുടെ വീഴ്ചയെന്ന് മുഖ്യമന്ത്രി ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കെ പി സി സി പ്രസിഡന്റിന്റെ വിഷയം വന്നപ്പോഴാണ് തനിക്ക് ഇത്തരത്തിലൊരു തോന്നലുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. പക്ഷെ അത് രാഹുല്‍ മറ്റൊരു നല്ല ആശയം നടപ്പാക്കാനായി നടത്തിയ പരിശ്രമമായിരുന്നെന്നും മുഖ്യന്‍ പറയുന്നു.

ജി കാര്‍ത്തികേയനെ മന്ത്രി സഭയിലേക്ക് കൊണ്ടുവരുന്ന കാര്യം ആലോചിച്ചിട്ടു പോലുമില്ലെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴഞ്ഞപ്പോള്‍ ഗണേഷ് കുമാറിനെ മന്ത്രിസഭയിലേക്കെടുക്കാന്‍ ആലോചിച്ചിരുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

English summary
Rahul Gandhi not respecting senior leaders said Oommen Chandy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X